HOME
DETAILS
MAL
ഗാര്‍ഹിക മാലിന്യസംസ്ക്കരണ സര്‍വേയ്ക്ക് തുടക്കമായി
backup
August 11 2017 | 08:08 AM
മൂവാറ്റുപുഴ: സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ഹരിത കേരളം ഗാര്‍ഹിക മാലിന്യസംസ്ക്കരണ പരിപാടിയുടെ സര്‍വേയ്ക്ക് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് നിര്‍വ്വഹിച്ചു.
സര്‍വ്വേ ഈ മാസം 14 നകം പൂര്‍ത്തിയാക്കും . മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് പദ്ധതി ലക്ഷ്യം. സീറോ വേസ്റ്റ് എന്ന നേട്ടം കൈവരിക്കുന്ന നഗരസഭയായി മൂവാറ്റുപുഴയെ മാറ്റിയെടുക്കകയെന്ന ദൗത്യം നഗരവാസികള്‍ ഏറ്റെടുക്കണമെന്ന് ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഏത് രീതിയിലാണ് സംസ്ക്കരിക്കേണ്ടതെന്ന പ്രാഥമിക കാര്യം ഉള്‍പ്പെടുത്തിയുള്ളതാണ് സര്‍വ്വേ ഫോറം.
നഗരസഭയുടെ ഹരിത കേരളം പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."