മാലിന്യത്തില്‍ നിന്ന് സമ്പാദ്യത്തിലേക്ക്; മാതൃകയായി ശ്രീകൃഷ്ണപുരം പഞ്ചായത്ത്
ശ്രീകൃഷ്ണപുരം: പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണം ശാസ്ത്രീയമായി ചെയ്താല്‍ അതൊരു വരുമാന മാര്‍ഗ്ഗം കൂടിയാവുമെന്ന് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് ഹരിതസേനതെളിയിച്ചു കാണിച്ചു. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2017 നവമ്പറില്‍ 12 കുടുംബശ്രീ അംഗങ്ങളടങ്ങുന്ന ഹരിത കര്‍മ്മ സേന രൂപീകരിച്ച് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിച്ചു വരുന്നുണ്ട്.20 രൂപ യൂസര്‍ ഫീ ഉപയോഗിച്ചാണ് ഇവര്‍ക്ക് കൂലി ലഭിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് 2018 മെയ് മാസത്തില്‍ പ്ലാസ്റ്റിക്ക് സംസ്കരണ യൂണിറ്റാരംഭിച്ചതോടു കൂടി പ്ലാസ്റ്റിക്ക് പൊടിക്കുന്നതിനു കൂടി ഇവര്‍ വൈദഗ്ദ്യം നേടി. ഈ കാലയളവില്‍ 3000 ലധികം കിലോ പ്ലാസ്റ്റിക്ക് പൊടിച്ചു കഴിഞ്ഞു. പൊടിച്ച പ്ലാസ്റ്റിക്ക് ക്ലീന്‍ കേരള കമ്പനി വഴി റീ ടാറിങ്ങിന് കിലോവിന് 20 രൂപ നിരക്കില്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടുകൂടി ശ്രീകൃഷ്ണപുരം പ്ലാസ്റ്റിക്ക് െഷ്രസ്സിങ്ങ് യൂണിറ്റിലേക്ക് ആവശ്യക്കാര്‍ യഥേഷ്ടം എത്തി തുടങ്ങി.
യൂസര്‍ ഫീ എല്ലാ വീടുകളില്‍ നിന്നും ഒരു പോലെ കിട്ടില്ലെന്നതു കൊണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.എന്നാല്‍ പ്ലാസ്റ്റിക്ക് പൊടിച്ച് റീ ടാറിങ്ങിന് കൊടുക്കാന്‍ സാധിക്കുന്നതോടെ ഒരു പുതിയ വരുമാന മാര്‍ഗ്ഗം കണ്ടെത്തിയ സന്തോഷത്തിലാണ് ഇവര്‍.
ഇവിടെ നിന്ന് പൊടിച്ച പ്ലാസ്റ്റിക്കിന്റെ ആദ്യവില്പന കുമരംപുത്തുര്‍ ഗ്രാമപഞ്ചായത്തിലെ റീ ടാറിങ്ങ് പ്രവര്‍ത്തികള്‍ക്കായി നല്കി കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എന്‍.ഷാജു ശങ്കര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം.രു ഗ്മിണി, ജില്ലാ പഞ്ചായത്തംഗം എം.കെ.ദേവി, പി.കെ.ഗംഗാധരന് മാസ്റ്റര്‍, എം.സി. കുഞ്ഞഹമ്മദ് കുട്ടി, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."