തീവ്ര-ഭീകരവാദ പ്രവണതകള്‍ ഇസ്ലാമിന്റെ സുന്ദരമുഖം വികൃതമാക്കുന്നു: ഹൈദരലി തങ്ങള്‍
തിരൂര്‍: തീവ്ര-ഭീകരവാദ പ്രവണതകള്‍ ഇസ്ലാമിന്റെ സുന്ദരമുഖം വികൃതമാക്കുമ്പോള്‍ ലോകത്തിന് മാതൃകയായ സമുദായത്തെ വാര്‍ത്തെടുക്കുകയാണ് മദ്റസകള്‍ ചെയ്യുന്നതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖാദിമുല്‍ ഇസ്ലാം സഭ ബി.പി അങ്ങാടിയില്‍ നിര്‍മിച്ച മദ്റസത്തുസ്വിബ്യാന് വജ്രജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ശിക്ഷണത്തിന്റെ അടിസ്ഥാനഘടകം മദ്റസകളാണ്. മുസ്ലിംസമുദായത്തെ സംസ്കരിക്കുന്നതില്‍ മദ്റസകള്‍ മഹത്തായ പങ്കാണ് വഹിക്കുന്നത്. മദ്റസാപ്രസ്ഥാനം ലോകത്തിന് തന്നെ മാതൃകയാണ്. നിരവധി പണ്ഡിതരെ വാര്‍ത്തെടുക്കാനും ധാര്‍മികബോധമുള്ള പൗരന്മാരെ സൃഷ്ടിക്കാനും മദ്റസ വഴി സാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മഹല്ല് പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. സുവനീര്‍ കെ.പി അബ്ദുറഹ്മാന് ഹാജിക്ക് നല്കി പ്രകാശനം ചെയ്തു. മഅ്മൂന്‍ ഹുദവി വണ്ടൂര്‍, സൈനുല്‍ ആബിദീന്‍ ഹുദവി ചേകനൂര്‍, ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രഭാഷണം നടത്തി. ദുആ സമ്മേളനത്തിന് ശൈഖുന മാത്തൂര്‍ ഉസ്താദ് നേതൃത്വം നല്കി. എന്‍.എ ബാവ ഹാജി, സി.പി ബാപ്പുട്ടി, പി.ടി ഷഫീഖ്, എം. സൈനുദ്ദീന്‍ മാസ്റ്റര്‍, എം. അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."