ഒന്‍പതിടത്ത് ബി.ജെ.പി രണ്ടാമത്
മട്ടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതു വാര്‍ഡുകളില്‍ ബി.ജെ.പിക്കു രണ്ടാംസ്ഥാനം. മേറ്റടി, കോളാരി, മട്ടന്നൂര്‍, മട്ടന്നൂര്‍ ടൗണ്‍, കായല്ലൂര്‍, ഇടവേലിക്കല്‍, അയ്യല്ലൂര്‍, ദേവര്‍കാട്, കരേറ്റ വര്‍ഡുകളിലാണു ബി.ജെ.പി രണ്ടാമതെത്തിയത്. എന്നാല്‍ ഇക്കുറി നാലു വാര്‍ഡുകളില്‍ അക്കൗണ്ട് തുറക്കുമെന്നു പറഞ്ഞ ബി.ജെ.പിയുടെ അവകാശവാദം നടപ്പായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മാത്രമാണു ബിജെ.പി രണ്ടാമത് എത്തിയിരുന്നത്.
ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം
മട്ടന്നൂര്‍: തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നടന്ന ആഹ്ലാദപ്രകടനത്തിടെ പാലോട്ടുപള്ളിയില്‍ സംഘര്‍ഷം. പലോട്ടുപള്ളിയില്‍ വിജയിച്ചതില്‍ ആഹ്ലാദപ്രകടനം നടത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും സി. പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍ ഉബൈദിന്റെ കാറും വെമ്പടി റോഡിലെ കോളാരി വനിതാ സഹകരണ സംഘത്തിന്റെ ചില്ലും സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു തകര്‍ത്തതായാണു പരാതി. റോഡരികില്‍ നിര്‍ത്തിയ ഓട്ടോറിക്ഷയും അക്രമത്തില്‍ തകര്‍ന്നു. ഇരു വിഭാഗം പ്രവര്‍ത്തകരെയും പൊലിസ് വിരട്ടിയോടിച്ചു. പരുക്കേറ്റ യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ സജാസ്(21), ഫായിസ്(23), ആസിഫ്(22), മുനാസ്(21), ഷര്‍ജാസ്(22) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,
ഇരുതട്ടകത്തിലും താരമായി ശശീന്ദ്രന്‍
മട്ടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇരുതട്ടകത്തിലും താരമായിരി സി.വി ശശീന്ദ്രന്‍. നഗരസഭയിലെ രണ്ടാംവാര്‍ഡായ പൊറോറയില്‍ മത്സരിച്ചാണു സി.എം.പി(അരവിന്ദാക്ഷന്‍ വിഭാഗം) നേതാവ് ശശീന്ദ്രന്‍ 209 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സി.എം.പി(അരവിന്ദാക്ഷന്‍ വിഭാഗം) ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം യു.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ 2007ലാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. ആണിക്കരി വാര്‍ഡില്‍ മത്സരിച്ച ഇദ്ദേഹം സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി 138 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. 2012ല്‍ ഉത്തിയൂര്‍ വാര്‍ഡില്‍ നിന്നു ശശീന്ദ്രന്‍ എതിര്‍സ്ഥാനാര്‍ഥി സുരേഷ് കുമാറിനെ 148 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി സി.പി.എമ്മില്‍ നിന്നു വാര്‍ഡ് പിടിച്ചെടുത്തിരുന്നു. സി.എം.പി പിളര്‍ന്നതോടെ അരവിന്ദാക്ഷന്‍ വിഭാഗത്തിലൂടെ ശശീന്ദ്രന്‍ എല്‍.ഡി.എഫില്‍ എത്തുകയായിരുന്നു. സിറ്റിങ് സീറ്റായ പൊറോറയാണു സി.പി.എം സി.എം.പിക്കു വിട്ടുനല്‍കിയത്.
കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കി: സി.പി.എം
കണ്ണൂര്‍: ബി.ജെ.പി ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് കോണ്‍ഗ്രസുകാരുടെ ഔദാര്യത്തിലാണെന്ന് സി.പി.എം. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയതിന്റെ ഭാഗമായാണിത്. ഇടവേലിക്കല്‍ വാര്‍ഡില്‍ വിജയിച്ച എല്‍.ഡി.എഫിന് 705 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് 34 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഈ വാര്‍ഡില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 29 വോട്ടുകള്‍ മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാര്‍ ശക്തികളാല്‍ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇടതുപക്ഷമാണ് ശക്തിപ്പെടേണ്ടതെന്ന രാഷ്ട്രീയ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. എല്‍.ഡി.എഫിന് മിന്നുന്ന വിജയം നല്‍കിയ എല്ലാ വോട്ടര്‍മാരെയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു. കഴിഞ്ഞ തവണ ആകെയുള്ള 34 സീറ്റുകളില്‍ 20 എണ്ണത്തില്‍ ജയിച്ച എല്‍.ഡി.എഫ് ഇത്തവണ 35 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."