റവന്യൂ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണശ്രമം: അന്വേഷണം ഊര്‍ജിതമാക്കി
എടപ്പാള്‍: റവന്യൂ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം നടത്താനുള്ള ശ്രമത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റവന്യു ഉദ്യോഗസ്ഥര്‍ എന്ന് പരിചയപെടുത്തിയ നാലംഗ സംഘം തവനൂര്‍ കടകശ്ശേരി പമ്പ് ഹസ് റോഡിലെ ചോഴിവളപ്പില്‍ മുഹമ്മദാലിയുടെ വീട്ടിലെത്തി മോഷണശ്രമം നടത്തിയത്.
വീട്ടിലുണ്ടണ്ടായിരുന്ന മുഹമ്മദാലിയുടെ ഭാര്യ സല്‍മയുടെ ഇടപെടല്‍ മൂലമാണ് മോഷണം തടയാനായത്. മോഷണം നടന്ന ദിവസം പ്രദേശത്ത് കണ്ട ആള്‍ട്ടോ കാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം ടവര്‍ വൊക്കേഷന്‍ കേന്ദ്രീകരിച്ച് നമ്പര്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും സൈബര്‍സെല്ലുമായി ബന്ധപെട്ട് പൊലിസ് ഊര്‍ജ്ജിതമാക്കി.
വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ നാലംഗ സംഘം വീട്ടിലുണ്ടണ്ടായിരുന്ന മുഹമ്മദാലിയുടെ ഭാര്യ സല്‍മയോട് വീട് അളക്കണമെന്ന് ആവശ്യപെടുകയും എന്നാല്‍ വീട്ടിലാരുമില്ലാത്തതിനാല്‍ സല്‍മ അളക്കാനാവില്ലന്നറിയിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഭീഷണിപെടുത്തിയ സംഘം അളക്കാനാരംഭിച്ചു. ഇതിനിടയില്‍ പേനയില്‍ മഷി തീര്‍ന്നെന്നും പേന വേണമെന്നും സംഘം ആവശ്യപെട്ടു. പേനയെടുക്കാന്‍ അകത്തേക്ക് പോയ സല്‍മയെ സംഘാംഗം പിറകെ ചെന്ന് കഴുത്തിന് പിടിക്കുകയും വലിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ സല്‍മ മകനെ വിളിച്ച് കരയുകയും കഴുത്തിന് പിടിച്ചയാളുടെ ഷര്‍ട്ടിന് പിടിച്ച് വലിക്കുകയും പുറത്തേക്ക് തള്ളുകയും ചെയ്തു.ഇതിനിടയില്‍ കള്ളന്റെ കൈ വാതിനിടയില്‍ കുടുങ്ങുകയും സല്‍മ വാതില്‍ അടക്കുകയും ചെയ്തു.ഇതോടെ സംഘം കടന്ന് കളയുകയുമായിരുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും കുറ്റിപ്പുറം എസ്.ഐ വി പ്രദീപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."