സഊദി ദേശീയ പൈതൃകോത്സവത്തിനു തുടക്കമായി; ജനാദ്രിയയില്‍ ആഘോഷ നാളുകള്‍
റിയാദ്: സഊദിയുടെ ദേശീയ പൈതൃകോത്സവമായ ജനാദ്രിയ ആഘോഷങ്ങള്‍ക്ക് തുടക്കമായി. സഊദിയുടെ ഏറ്റവും വലിയ പൈതൃകോത്സവമായ ജനാദ്രിയ ഫെസ്റ്റിവെലില്‍ അടുത്ത മാസം ഒന്‍പത് വരെ വിവിധ സാംസ്‌കാരിക കലോത്സവങ്ങള്‍ അരങ്ങേറും. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവെലില്‍ കുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 13 മേഖലകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും പ്രമുഖ കമ്പനികളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. കൂടാതെ, സാംസ്‌കാരിക നായകര്‍, കവികള്‍, ഗായകര്‍, കലാകാരന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികളും അരങ്ങേറും.
ഈ വര്‍ഷം ഇന്തോനേഷ്യയാണ് ജനാദ്‌രിയ്യ ഫെസ്റ്റിവെലില്‍ അതിഥി രാജ്യം രാജ്യം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യയുടെ വിവിധ കലാപരിപാടികളും വ്യത്യസ്ത പ്രദര്‍ശനങ്ങളും അരങ്ങേറും. കൂടാതെ, വിവിധ ജിസിസി രാജ്യങ്ങളുടെ പ്രത്യേക പരിപാടികളും അരങ്ങേറും. കഴിഞ്ഞ വര്‍ഷം ഇന്ത്യയായിരുന്നു ജനദ്രിയയിലെ അതിഥി രാജ്യം.
വിദേശ പ്രതിനിധികളും മറ്റ് പ്രമുഖരും സംബന്ധിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഒട്ടക ഓട്ട മത്സരത്തോടെയാണ്? മേളക്ക് ഔപചാരിക തുടക്കമായത്. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ഖലീഫ, യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ്? അബ്ദുല്ല ബിന്‍ സൈദ് അല്‍ നഹ്‌യാന്‍, ഒമാന്‍ പ്രതിനിധി ശിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ് എന്നിവര്‍ ഉദ്ഘാടന ച്ചടങ്ങില്‍ സംബന്ധിച്ചു.
ജനാദിരിയയിലെത്തിയ രാജാവിനെ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദു റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ജനാദ്‌രിയ ഫെസ്റ്റ് ഉന്നതാധികാര സമിതി ചെയര്‍മാനും നാഷനല്‍ ഗാര്‍ഡ് മന്ത്രിയുമായ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്, നാഷനല്‍ ഗാര്‍ഡ് സഹമന്ത്രിയും ജനാദ്‌രിയ ഫെസ്റ്റ് ജനറല്‍ സൂപര്‍ വൈസറുമായ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."