HOME
DETAILS
MAL
സൽമാൻ രാജാവിന്റെ സഹോദരൻ ത്വലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരൻ അന്തരിച്ചു
backup
December 22 2018 | 16:12 PM
റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ സഹോദരനും സഊദി വ്യവസായ പ്രമുഖന്‍ അമീര്‍ വലീദിന്‍റെ പിതാവുമായ അമീര്‍ ത്വലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരൻ (88) അന്തരിച്ചു. ശനിയാഴ്ച വൈകീട്ടാണ് മരണം. മകൻ അബ്ദുല്‍ അസീസ് ബിന്‍ ത്വലാല്‍ രാജകുമാരൻ ട്വിറ്റര്‍ വഴി മരണവാര്‍ത്ത പുറത്തുവിട്ടത്.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. സഊദി ഭരണ സ്ഥാപകൻ അബ്ദുല്‍ അസീസ് രാജാവിെൻറ എട്ടാമത്തെ മകനായി ജനിച്ച അമീര്‍ ത്വലാല്‍, സുഊദ് രാജാവ്, ഫൈസല്‍ രാജാവ് എന്നിവരുടെ ഭരണ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."