HOME
DETAILS
MAL
കിഡ്നി വെല്‍ഫെയര്‍ ഫണ്ട് വിഭവസമാഹരണം ഇന്ന്
backup
August 11 2017 | 09:08 AM
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിഡ്നി രോഗികളുടെ ചികിത്സയ്ക്കായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് ഇന്നു ജില്ലയിലെ പള്ളികളില്‍ വിഭവസമാഹരണം നടക്കും. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്, ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഇന്നു പള്ളികളില്‍ നടക്കുന്ന കളക്ഷന്‍ വിജയിപ്പിക്കാന്‍ ഖത്വീബുമാര്‍ രംഗത്തിറങ്ങണമെന്നും ശേഖരിച്ച തുക മലപ്പുറം സുന്നിമഹലില്‍ എത്തിക്കാന്‍ ആവശ്യമായതു ചെയ്യണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റ് ഇ.കെ കുഞ്ഞഹമ്മദ് മുസ്ലിയാരും ജനറല്‍ സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."