HOME
DETAILS

കാലവര്‍ഷം ശക്തിപ്പെടാത്തത് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു

  
backup
August 11 2017 | 09:08 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%a4%e0%b5%8d

 

ഒലവക്കോട് : കാലവര്‍ഷം ദുരിതമാവുന്നതു മൂലം നെല്ലറയില്‍ നിന്നും കര്‍ഷകവിലാപം ഉയരുന്നു. നെല്‍കൃഷിയിറക്കി നഷ്ടത്തിലായ കര്‍ഷകരുടെ ദീനരോദനം വാര്‍ത്തകള്‍ അല്ലാതാകുന്ന വര്‍ത്തമാനകാലത്ത് യുവകര്‍ഷകരും നെല്‍കൃഷിയെ ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
നെല്‍കൃഷിയുമായി മുന്നോട്ടുപോയ പഴമക്കാരുടെ ദയനീയസ്ഥിതി തങ്ങള്‍ക്കും വന്നുചേരുമെന്ന തിരിച്ചറിവാണ് യുവകര്‍ഷകരെയും കാര്‍ഷികവൃത്തികളില്‍ നിന്നും പിന്തിരിക്കുന്നത്. ഓരോ വര്‍ഷവും കുറഞ്ഞുവരുന്ന മഴയും ഉത്പാദനത്തിനു ചെലവുവര്‍ധിക്കുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാര്‍ഷികവൃത്തിയില്‍ നിന്നും യുവതലമുറ മുഖംതിരിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാര്‍ഷികജോലികള്‍ക്ക് ആളുകളെ കിട്ടാത്തതുകൊണ്ട് അന്യസംസ്ഥാനക്കാരെ ആശ്രയിച്ചാണ് ഇപ്പോള്‍ കൃഷി നടത്തുന്നത്. യന്ത്രസഹായവും ഇപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്നുണ്ട്. പരാധീനതകളുടെ നടുവിലാണ് നെല്ലറയിലെ കര്‍ഷകര്‍ അകപ്പെട്ടിരിക്കുന്നത്. ഇതിനു പരിഹാരം കാണേണ്ടവര്‍ ഇതിനുള്ള ഒരു ശ്രമങ്ങളും നടത്തുന്നുമില്ല.
കേരളത്തിന്റെ നട്ടെല്ല് കാര്‍ഷിക മേഖലയാണെന്നു വാതോരാതെ പ്രസംഗിക്കുന്നവരാരും ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നുള്ളതാണ് വാസ്തവം.
കാര്‍ഷിക മേഖല തകര്‍ന്നടിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പരിഹാരം കാണേണ്ടവരും വകുപ്പ് അധികൃതരും അനങ്ങാപാറ നയമാണ് അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ പകുതിയും കൊയ്‌തെടുക്കുന്നത് പാലക്കാട്ടെ കാര്‍ഷിക ഭൂമിയില്‍നിന്നുമാണ്. ഇതുകൊണ്ടുതന്നെ ഇവിടത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണേണ്ട ഉത്തരവാദിത്വവും ബന്ധപ്പെട്ടവര്‍ക്ക് തന്നെയാണുള്ളത്. കൃഷിയിറക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന പ്രശ്‌നങ്ങള്‍ കൊയ്‌തെടുക്കുന്നതുവരെ നീളുന്നതാണ്. ശാസ്ത്രീയമായി പരിഹരിക്കേണ്ട കാര്യങ്ങള്‍ കൂടി ഈ നിലയില്‍ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥയോടും സാമ്പത്തിക പ്രതിസന്ധിയോടും പടപൊരുതി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കര്‍ഷകരെ ബോധപൂര്‍വ്വം വിസ്മരിക്കുന്ന നിലപാടാണ് ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്നത്. കഴിഞ്ഞ വേനലിന്റെ കാഠിന്യത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത കര്‍ഷകര്‍ ഇപ്പോഴും ബുദ്ധിമുട്ടിലാണ് കഴിയുന്നത്. കാലവര്‍ഷം ചതിച്ചുവെന്നു തന്നെയാണ് ഇത്തവണയും കര്‍ഷകര്‍ പറയുന്നത്.
മഴയുടെ ലഭ്യതക്കുറവ് കത്തുന്ന വേനലിനു വഴിമാറുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാലവര്‍ഷം ശക്തിപ്പെടാത്തതിനാല്‍ ഇത്തവണ ഞാറുനടാന്‍പോലും കര്‍ഷകര്‍ വിഷമിച്ചു. ഒരു പതിറ്റാണ്ടുമുമ്പ് ഉത്പാദിപ്പിച്ച വിത്തുകളാണ് ഇപ്പോഴും കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തുകള്‍ ലഭ്യമാക്കാന്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നു ഒരു ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്നുള്ളതാണ് ദുഃഖകരം. ഒന്നാംവിള ഇറക്കുന്നതിനുമുമ്പുതന്നെ മണ്ണു പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കണമെന്നുള്ള ആവശ്യവും ഇതുവരെ നടപ്പായില്ല.
കൃഷിയുമായി ബന്ധപ്പെട്ട ആധികാരികമായ കാര്യങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ ഫീല്‍ഡ് തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തതാണ് മറ്റൊരുപ്രശ്‌നമായിട്ടുള്ളത്. ജില്ലയില്‍ മൂന്നിലൊന്നു കൃഷിഭവനുകളിലും കൃഷി ഓഫീസര്‍മാരില്ല. പാലക്കാട് ജില്ലയിലുള്ള 9 ഡാമുകളുടെയും ജല ആഗിരണശേഷി വര്‍ധിപ്പിക്കണമെന്ന ആവശ്യവും നിറവേറാതെ കിടക്കുകയാണ്.
കനാലുകള്‍ വൃത്തിയാക്കി യഥാസമയം വെള്ളമെത്തിക്കുന്നതിനും അധികൃതര്‍ക്കു കഴിയുന്നില്ല. കൈയേറ്റങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമായി കനാലുകള്‍ അധഃപതിച്ച സ്ഥിതിയാണ് കാര്‍ഷികവൃത്തിക്ക് തൊഴിലാളികളെ ലഭ്യമാക്കാന്‍ കൂടുതല്‍ തൊഴില്‍സേനയെ ഉണ്ടാക്കാനുള്ള നടപടിയും ഉണ്ടാകണം.
ഈയാവശ്യങ്ങളോടെല്ലാം അധികൃതര്‍ മുഖംതിരിച്ചു നില്‍ക്കുകയാണ്. ഉപയോഗിക്കാന്‍ എളുപ്പമുള്ള ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ കൃഷിവകുപ്പിനു കഴിഞ്ഞാല്‍ ഉത്പാദനവും ലാഭവും വര്‍ധിപ്പിക്കാനാകും.
കൊയ്ത്തു കഴിഞ്ഞാലുടന്‍ നെല്ലുസംഭരിക്കുകയും കര്‍ഷകര്‍ക്കുള്ള താങ്ങുവില കാലതാമസമില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുകയും ചെയ്യണം. കയറ്റുക്കൂലി ഇപ്പോഴും കര്‍ഷകര്‍ തന്നെ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ കൃത്യമായ മാനദണ്ഡം അനിവാര്യമാണ്. അല്ലാത്തപക്ഷം കൃഷിഭൂമി തരിശിടുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നതാണ് സത്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago