HOME
DETAILS

സ്‌കൂളുകളില്‍ ഗേള്‍സ് അമിനിറ്റി സെന്റര്‍ വെള്ളിയാഴ്ച മുതല്‍

  
backup
August 11 2017 | 09:08 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%ae

 

നെടുമങ്ങാട്: വിദ്യാഭ്യാസ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്വപ്ന പദ്ധതിയായ ഗേള്‍സ് അമിനിറ്റി സെന്റര്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്‌കൂളുകളോട് ചേര്‍ന്ന് ആധുനിക സൗകര്യങ്ങളോടെ ജില്ലാ പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച വിശ്രമ മന്ദിരങ്ങളാണ് മാനസ എന്ന് പേരിട്ടിരിക്കുന്ന ഇവ. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 36 അമിനിറ്റി സെന്ററുകളാണ് ഉയരുന്നത്. ഓരോന്നും പത്തു ലക്ഷത്തോളം രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു വരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ളവയാണിവ. ടോയ്‌ലറ്റുകള്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, വിശ്രമിക്കുന്നതിനായി ഫര്‍ണിച്ചറുകള്‍, ഫാന്‍ എന്നീ സൗകര്യങ്ങള്‍ അമിനിറ്റി സെന്ററിലുണ്ടാകും. പ്രാഥമിക ചികിത്സാ സൗകര്യങ്ങളുമുണ്ട്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച ഒറ്റശേഖരമംഗലം മൈലച്ചല്‍ ഗവ.എച്ച്.എസ്.എസില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൈ. പ്രിന്‍സി ലാലി അമിനിറ്റി സെന്ററിന്റെ താക്കോല്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച ക്ലാസ് മുറികള്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പകല്‍ 1.30ന് നടക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  12 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  12 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  12 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  12 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  12 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  12 days ago