HOME
DETAILS

കേരള ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജനുവരി 14ന്

  
backup
December 22 2018 | 19:12 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d

 


കൊച്ചി: കേരള ഒളിംപിക് അസോസിയേഷന്‍ (കെ.ഒ.എ) പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 14ന് നടത്തുമെന്ന് ഇലക്ഷന്‍ കമ്മിഷനറും റിട്ട. ജഡ്ജുമായ സുന്ദരം ഗോവിന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വഴിവിട്ട നീക്കത്തിലൂടെ അസോസിയേഷന്‍ ഭരണം പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 20ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐ.ഒ.എ) റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഡ്‌ഹോക് കമ്മിറ്റിക്ക് നിരവധി പരാതികളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ കായിക അസോസിയേഷനുകളുടെ യോഗം വിളിച്ചുകൂട്ടി സി.പി.എം പാനല്‍ അവതരിപ്പിച്ച് വോട്ട് അഭ്യര്‍ഥിച്ചത് വിവാദമായിരുന്നു. ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍, രാഷ്ട്രീയ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകുന്നത് ഒളിംപിക് ചാര്‍ട്ടറിന് എതിരാണ്. ഒളിംപിക് ചാര്‍ട്ടര്‍ ലംഘിച്ചുള്ള തിരഞ്ഞെടുപ്പ് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഐ.ഒ.എ നിലപാട്.
ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഇലക്ഷന്‍ കമ്മിഷനര്‍ പുതിയ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറോടെ ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. മെംബര്‍ അസോസിയേഷനുകളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ദീകരിക്കും. 27 ന് ഇലക്ഷന്‍ കമ്മിഷനറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഗണിക്കുന്നതിനും വോട്ടര്‍പട്ടിക അന്തിമപ്പെടുത്തുന്നതിനും അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുള്ള യോഗം നടക്കും. 30 ന് ആണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. 31 മുതല്‍ ജനുവരി മൂന്നു വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഒന്‍പതിന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. നിലവില്‍ 26 അസോസിയേഷനുകള്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളതെന്ന് കേരള ഒളിംപിക് അസോസിയേഷന്‍ അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ മറിയാമ്മ കോശി പറഞ്ഞു. ഓരോ അസോസിയേഷനും മൂന്നു വോട്ടുകള്‍ വീതമുണ്ടാവും. കോടതി ഉത്തരവ് പ്രകാരം ടേബിള്‍ ടെന്നിസ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേരള ടേബിള്‍ ടെന്നിസ് അസോസിയേഷനും ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരളക്കും വോട്ടവകാശമുണ്ട്. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, അഞ്ചു വൈസ് പ്രസിഡന്റുമാര്‍, രണ്ടു ജോയിന്റ് സെക്രട്ടറിമാര്‍, അഞ്ചു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെടെ 20 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
ഒളിംപിക് അസോസിയേഷനില്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ട തിരഞ്ഞെടുപ്പാണ് വലിയ ഇടവേളക്ക് ശേഷം അടുത്ത വര്‍ഷം ജനുവരി 14 ന് നടത്തുന്നത്. 2013ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കാലാവധി 2017 ല്‍ അവസാനിച്ചിരുന്നു. നാലു വര്‍ഷത്തെ കാലാവധി കഴിഞ്ഞിട്ടും കൃത്യസമയത്ത് തിരഞ്ഞെടുപ്പു നടത്താത്തതിന്റെ പേരില്‍ കേരള ഒളിംപിക് അസോസിയേഷനെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കേരള ഹോക്കി അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ കോശിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ അഡ്‌ഹോക് കമ്മിറ്റിയാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago