വാട്ടര്‍ ബൈക്കുമായി പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍
പെരിന്തല്‍മണ്ണ: സ്വയം ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക് സൈക്കിളും വാട്ടര്ബൈക്കുമായി പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികള്‍. അല്പം പെട്രോളും ജലവും ഉപയോഗിച്ച് ഓടിക്കാവുന്ന ബൈക്കാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതിനായി പെട്രോളിയം ടാങ്കിനൊപ്പം വെള്ളത്തിനായി മറ്റൊരു ടാങ്കും ഘടിപ്പിക്കും.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ പെട്രാളും പിന്നീട് ഓടിക്കാന്‍ ജലവുമാണ് ഉപയോഗിക്കുക. ടാങ്കിലെ ജലം ഹൈഡ്രജനും ഓക്സിജനുമായി മാറുകയും ഇതുപയോഗിച്ചു യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
ഓടുന്ന സമയം നേരിയ തോതില്‍ പെട്രോള്‍ ഉപയോഗിക്കുമെങ്കിലും ഒരു ലിറ്റര്കൊണ്ടു ചുരുങ്ങിയത് നൂറു കിലോമീറ്റെറെങ്കിലും ഇതു സഞ്ചരിക്കും. വെള്ളമുപയോഗിക്കുന്നതിനാല് മലിനീകരണവുമുണ്ടണ്ടാകില്ല.
പരിസ്ഥിതി സൗഹാര്‍ദപരമായ സൈക്കിളില്‍ റീ ചാര്‍ജിങ് കഴിവുള്ള ലിഥിയം അയേണ്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
സൈക്കിള്‍ ചവിട്ടി ഓടിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ഡയനാമോയും അനുബന്ധ വസ്തുക്കളും സൈക്കിളിന്റെ പിന്‍സീറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്.
തുടരെ റീചാര്‍ജിങ് നടക്കുന്നതിനാല്‍ ചാര്‍ജ് തീരുന്ന പ്രശ്നവുമില്ല.
കെ.വി രാജേഷ്, ടി. നിജില്‍, സി.കെ രോഹിത്, ടി.പി അഫ്സല്, അബ്ദുല്‍ ബാസിത്ത് എന്നിവരാണ് സൈക്കിള്‍ വികസിപ്പിച്ചത്.
ഇതിനായി അധ്യാപകരായ കെ.ടി അജ്മല്‍, പി. സൈഫുന്നീസ, പി.വി രാജേശ്വരി, സൈഫുന്നീസ, സുഹൈല്‍, സി. മുഹമ്മദ് സാദിഖ് എന്നിവരും സഹായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."