വിദേശ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 56 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍
റിയാദ്: വിദേശ രാജ്യങ്ങളില്‍ വിവിധ കേസുകളില്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ 56 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണെന്നും ഏറ്റവും കൂടുതല്‍ സഊദി അറേബ്യയിലെ വിവിധ ജയിലുകളിലാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ലോകസഭയില്‍ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.
ഇന്ത്യക്കാരില്‍ വിദേശ ജയിലുകളില്‍ കഴിയുന്നവരില്‍ 56 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. സഊദിയിലെ വിവിധ ജയിലുകളില്‍ മാത്രം 2084 പേരാണ് കഴിയുന്നത്. യു.എ.ഇയില്‍ 1736 പേരും കുവൈത്തില്‍ 488 ഖത്തറില്‍ 177 പേരുമാണ് ജയിലുകളില്‍ കഴിയുന്നത്. മദ്യവുമായി ബന്ധപ്പെട്ട കേസുകള്‍, സാമ്പത്തിക തട്ടിപ്പ്, പിടിച്ചുപറി, കൈക്കൂലി തുടങ്ങി വിവിധ കേസുകളിലാണ് ഇവര്‍ ജയില്‍ കഴിയുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലടക്കം വിവിധ രാജ്യങ്ങളിലായി 7620 ഇന്ത്യക്കാര്‍ ജയിലുകയില്‍ കഴിയുന്നുണ്ട്. നേപ്പാള്‍ (859), പാകിസ്ഥാന്‍ (467), ബ്രിട്ടന്‍ (376), മലേഷ്യ (304), അമേരിക്ക (279), സിംഗപ്പൂര്‍ (133), ജര്‍മനി(114), വിയറ്റനാം, ഉസ്‌ബെക്കിസ്ഥാന്‍, സെനഗല്‍, പെറു, സാംബിയ, ലിബിയ, കിര്‍ഗിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ ഓരോ ഇന്ത്യന്‍ പൗരന്മാരും ജയിലുകളില്‍ കഴിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."