മൊബൈല്‍ കടയിലെ മോഷണം: പ്രതി പിടിയില്‍
പെരിന്തല്‍മണ്ണ: ടൗണ്‍ ഹാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കടയില്‍ മോഷണം നടത്തി സ്മാര്‍ട് ഫോണുകളും പവര്‍ ബാങ്കും പണവും കവര്‍ന്ന കേസില്‍ ബംഗാള്‍ സ്വദേശിയായ യുവാവ് പിടിയില്‍. പശ്ചിമ ബംഗാള്‍ നാംഖാന സ്വദേശി ഷാജഹാന്‍ (22)നെയാണ് പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മുത്തേടത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.കെ ഖമറുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്.
പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്. ജനമൈത്രി പൊലിസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുനിസിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അഡീഷനല്‍ എസ്.ഐ രാജേഷ്, സുരേന്ദ്രന്‍, അനീഷ്, ഷാജി, ദിനേശ്, ഷാഡോ പൊലിസ് ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍, പി.എന്‍. മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, എം.മനോജ് കുമാര്‍, ജയാമണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."