മന്ത്രിസ്ഥാനത്തുനിന്ന് നീക്കി; കര്‍ണാടകയില്‍ രണ്ടുപേര്‍ ബി.ജെ.പിയിലേക്ക്
ബംഗളൂരു: കര്‍ണാടകയില്‍ ഭരണപക്ഷത്ത് പ്രതിസന്ധി സൃഷ്ടിച്ച് രണ്ടുപേര്‍ ബി.ജെ.പിയിലേക്കെന്നു സൂചന. മന്ത്രിസഭാ വികസനത്തിനെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ രണ്ടുപേരാണ് ബി.ജെ.പിയില്‍ ചേരുമെന്ന സൂചന നല്‍കിയത്. വനം പരിസ്ഥിതി മന്ത്രിയായിരുന്ന ആര്. ശങ്കര്‍, തദ്ദേശ സ്വയംഭരണ മന്ത്രി രമേഷ് ജാര്‍കിഹോളി എന്നിവരാണ് ബി.ജെ.പിയുമായി അടുക്കുന്നത്.
കര്‍ണാടക പ്രജന്യവാന്ത ജനതാ പാര്‍ട്ടി എം.എല്‍.എയാണ് ആര്. ശങ്കര്‍. ബി.ജെ.പിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അവരുമായി ചേരുന്നതിനെ കുറിച്ച് ആവശ്യമെങ്കില്‍ ചിന്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ മന്ത്രിസഭയില്‍നിന്നു നീക്കിയതായ വിവരം ലഭിച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചില്ലെന്നു പറഞ്ഞ ശങ്കര്‍, കോണ്‍ഗ്രസ് വഞ്ചിച്ചതായി തിരിച്ചറിഞ്ഞെന്നും ആരോപിച്ചു. തന്നെ ബി.ജെ.പി നേതാക്കളോ താന്‍ അവരുമായോ ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാല്‍ മന്ത്രിസഭയില്‍നിന്നു നീക്കിയ സാഹചര്യത്തില്‍ മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമെന്നും ഇന്നലെ അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയില്‍ ശങ്കറിനൊപ്പം സ്ഥാനം നഷ്ടമായ തദ്ദേശ സ്വയംഭരണ മന്ത്രി രമേശ് ജാര്‍കിഹോളിയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രമേശ് ജാര്‍കിഹോളി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."