HOME
DETAILS
MAL
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്
backup
December 22 2018 | 19:12 PM
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് മക്കള്‍ നീതി മൈയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് പ്രഖ്യാപിച്ചു. ഇന്നലെ ചെന്നൈയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമിഴ്നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രചാരണം നടത്തുമെന്ന് പറഞ്ഞ കമല്‍, സമാന മനസ്കരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ഉടന്‍ തന്നെ ഒരു കമ്മിറ്റി രൂപീകരിക്കും.
തമിഴ്നാടിന്റെ തനത് പാരമ്പര്യത്തെ ഇല്ലാതാക്കാനോ മാറ്റാനോ ശ്രമിക്കുന്നവരുമായി ഒരു തരത്തിലും സഖ്യം ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."