യാത്രക്കാരെ അപകടത്തിലാക്കി റോഡിലെ കുഴികള്‍
തേഞ്ഞിപ്പലം: ടാര്‍ പൊളിഞ്ഞ് റോഡില്‍ രൂപാന്തരപ്പെട്ട കുഴികള്‍ അപകടകെണിയൊരുക്കുന്നു.താഴെചേളാരി ചെട്ടിപ്പടി റോഡിലാണ് വാഹനങ്ങള്‍ക്ക് ഭീഷണിയായ കുണ്ടുംകുഴികളുമുള്ളത്. ചേളാരി അങ്ങാടിയില്‍ തന്നെ വലിയ രണ്ട് കുഴികളാണ് റോഡിലുള്ളത്.
ചേളാരി മുതല്‍ തയ്യിലക്കടവ് പാലം വരെയുള്ള ഏകദേശം നാലുകിലോമീറ്റര്‍ ദൂരപരിധിയില്‍ ചെറുതും വലുതുമായ പത്തിലേറെ കുഴികളാണ് റോഡിലുള്ളത്. മഴപെയ്താല്‍ കുഴിയില്‍ വെള്ളം നിറയുന്നതു മൂലം കുഴിയുടെ വ്യാപ്തിയറിയാതെ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീഴുന്നതും പതിവാണ്. നേരത്തെ പാച്ച് വര്‍ക്ക് നടത്തിയ ഭാഗങ്ങളും പൊളിഞ്ഞവയില്‍ പെടും. തയ്യിലക്കടവ് ബസ് സ്‌റ്റോപ്പിന് മുന്‍പിലുള്ള കുഴിയില്‍ നേരത്തെ നാട്ടുകാര്‍ മണ്ണ് നിറച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ വീണ്ടും കുഴിയായിട്ടുണ്ട്. അപകടഭീഷണി ഉയര്‍ത്തുന്ന റോഡിലെ കുഴികളടയ്ക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."