പൊന്നാനി എസ്.ഐക്ക് സ്ഥലംമാറ്റം; രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം
പൊന്നാനി: പൊന്നാനി എസ്.ഐ കെ.പി.വാസുവിന് സ്ഥലംമാറ്റം. സ്ഥലം മാറ്റം രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം.
കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ജനകീയ എസ്.ഐ കെ.പി.വാസുവിനെ കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റിയത്. പൊന്നാനി എസ്.ഐ.ആയിരുന്ന ശശീന്ദ്രന് മേലയിലിന് ശേഷം ചാര്‍ജെടുത്ത കെ.പി.വാസു സജീവമായാണ് പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നത്. മണല്‍ മാഫിയക്കെതിരേ നിരന്തര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്ന എസ്.ഐ ജനകീയ വിഷയങ്ങളിലും ഇടപെട്ടിരുന്നു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ഒരു പോലെ പരിഗണിച്ചിരുന്ന എസ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ചില നേതാക്കള്‍ക്ക് അസ്വാരസ്യം സൃഷ്ടിച്ചതാണ് പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ഡി.ജി.പിയുടെ ഉത്തരവ് വന്നത്.
പിറ്റേന്ന് രാവിലെ തന്നെ പുതിയ എസ്.ഐ. ചാര്‍ജെടുക്കുകയും ചെയ്തു. കാടാമ്പുഴയിലേക്കാണ് കെ.പി.വാസുവിനെ എസ്.ഐ ആയി നിയമിച്ചിരിക്കുന്നത്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."