വായനയുടെ മുത്തശ്ശിക്ക് നൂറാം ജന്മദിനം
നാദാപുരം: കെ.പി.ആര്‍ ഗോപാലന്റേയും ഇ.കെ നായനാരുടേയും കുടുംബാംഗവും ആവോലത്ത് ഇയ്യങ്കോട് പരേതനായ മണ്ണമ്പൊയില്‍ നാരായണ കുറുപ്പിന്റെ ഭാര്യ കാര്‍ത്യായനി അമ്മയ്ക്ക് ഇന്നലെ 100 ാം ജന്മദിനമായിരുന്നു. നൂറിന്റെ നിറവിലും ദിവസവും ആറ് മണിക്കൂറോളം വായനക്കായി മാറ്റിവയ്ക്കുന്നത് പുതുതലമുറക്ക് ഏറെ കൗതുകമാണ് ഈഅമ്മ.
നൂറാം ജന്മദിനത്തില്‍ കാഴ്ചക്കുറവോ ശാരീരികമായി പറയത്തക്ക പ്രയാസമോ ഇല്ല. 1918 ഡിസംബര്‍ 22 ആണ് ജനനം. ആവോലത്തുള്ള മകള്‍ വി.രാജലക്ഷ്മിയുടെ വീട്ടിലാണ് താമസം. മക്കളായ സാഹിത്യകാരന്‍ ഇയ്യങ്കോട് ശ്രീധരന്‍, കേരള വാന നിരീക്ഷണ കേന്ദ്രം പ്രസിഡന്റ് എം.പി.സി നമ്പ്യാര്‍, എം.പി കേശവന്‍ എല്ലാവരും വീട്ടിലെത്തി. വായനയുടെ മുത്തശ്ശിയുടെ 100 ാം ജന്മദിനത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഒത്തുചേര്‍ന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍, ജില്ലാ പഞ്ചയത്ത് മെംബര്‍ ടി.കെ.രാജന്‍, സായൂജ്യം വയോജന സഭ, പെന്‍ഷനേഴ്‌സ് യൂനിയന്‍ പ്രവത്തകരായ എ.കെ.പീതാംബരന്‍, പി.കെ.ദാമോദരന്‍, കെ.ചന്തു, പി.കരുണാകരക്കുറുപ്പ്, ഗംഗാധരന്‍, വിജയകുമാര്‍, മുന്‍ കൃഷി ഓഫിസര്‍ ശ്രീധരന്‍, ആവോലം കൂട്ടായ്മയുടെ പ്രവര്‍ത്തകരായ എം.പി പ്രഭാകരന്‍, കെ.ഹേമചന്ദ്രന്‍, കെ.ഭാസ്‌കരന്‍, കളത്തില്‍ മൊയ്തു ഹാജി, പി.കെ.പ്രസീത, കെ.മധുമോഹനന്‍, കെ.രവീന്ദ്രന്‍, കെ.രാജന്‍, ശ്രീനിവാസന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."