HOME
DETAILS
MAL
'ദലിത് രചനകള്‍ മലയാളത്തില്‍': സര്‍വകലാശാലയില്‍ സിമ്പോസിയം
backup
August 09 2016 | 22:08 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 'ദലിത് രചനകള്‍ മലയാളത്തില്‍' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമിയുടെയും സര്‍വകലാശാലാ മലയാളം പഠനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡോ. ബി.ആര് അംബേദ്കറിന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 17നാണ് പരിപാടി.
സര്‍വകലാശാലാ ഇ.എം.എസ് സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സിമ്പോസിയം സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കണ്‍വീനര്‍ സി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും. ദലിത് ചിന്തകന്‍ കെ.കെ കൊച്ച് മുഖ്യപ്രഭാഷണം നടത്തും. മലയാളം പഠനവകുപ്പ് മേധാവി ഡോ. ഉമര്‍ തറമേല്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ചര്‍ച്ചാ സമ്മേളനവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."