'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എസ്.കെ.എസ്.എസ്.എഫ് ഓപ്പണ്‍ ഫോറം 14ന്
പാലക്കാട്: നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും ശക്തമായ വര്‍ഗീയവല്‍ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം ശത്രുതയും വിദ്വോഷവും വളര്‍ത്തി വ്യാപകമായി തെറ്റിദ്ധാരണ പരത്തുകയും അതിന്റെ ഭാഗമായി കൊലപാതകങ്ങളും അക്രമങ്ങളും വര്‍ദ്ധിച്ച് വരികയുമാണ്. രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മഹാവിപത്തിനെതിരെ എല്ലാ ജനവിഭാഗങ്ങളേയും ഒരുമയോടെ വസിക്കാന്‍ പ്രാപ്തരാക്കുന്നതിനുവേണ്ടി എസ്.കെ.എസ്.എസ്.എഫ്. ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന പ്രമേയത്തില്‍ ദൈമാസ ദേശീയോദ്ഗ്രന്ഥ കാംപയിന്‍ ആചരിക്കുകയാണ്.
കാംപയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പണ്‍ഫോറം ആഗസ്റ്റ്14ന് തിങ്കള്‍ വൈകുന്നേരം 4 മണിക്ക് മണ്ണാര്‍ക്കാട് നടക്കും. ജംഇയ്യത്തുല്‍ ഖുതബാഅ് സംസ്ഥാന വൈസ്പ്രസിഡണ്ട് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ്പ്രസിഡണ്ട് ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിഷയാവതരണം നടത്തും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ (മുസ്‌ലിംലീഗ്), സി. അച്ചുതന്‍ (കോണ്‍ഗ്രസ്സ്), ജോസ്‌ബേബി (സി.പി.ഐ.), ടി.ആര്‍. തിരുവിഴാംകുന്ന് സാഹിത്യകാരന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെ.സി. അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, അഡ്വ. ടി.എ.സിദ്ദീഖ്, ഫായിദ ബഷീര്‍, ടി.എ. സലാം മാസ്റ്റര്‍, സംസം ബഷീര്‍ അലനല്ലൂര്‍, ശമീര്‍ ഫൈസി, അന്‍വര്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, നിസാബുദ്ധീന്‍ ഫൈസി, റഹീം ഫൈസി അക്കിപ്പാടം, ശാഫി ഫൈസി കോല്‍പ്പാടം, കബീര്‍ അന്‍വരി, ആബിദ് ഫൈസി, ബഷീര്‍ മുസ്‌ലിയാര്‍, ഹാരിസ് മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ കാട്ടുകുളം, സക്കീര്‍ ഫൈസി, റഷീദ് ഫൈസി നാട്ടുകല്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."