HOME
DETAILS
MAL
എറണാകുളം മെമു ട്രെയിനില്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രം
backup
August 11 2017 | 21:08 PM
ഒലവക്കോട് : പാലക്കാട് എറണാകുളം മെമു ട്രെയിനില്‍ റെയില്‍വേ ഉപയോഗിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ കോച്ചുകള്‍. തമിഴ്നാട്ടില്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് കാലപ്പഴക്കം വന്ന കമ്പാര്‍ട്ടുമെന്റുകളാണ് കേരളത്തിലെ യാത്രക്കാര്‍ക്കായി റെയില്‍വെ മാറ്റിവെക്കുന്നതെന്ന ആക്ഷേപം ശക്തമാവുന്നു. നല്ലൊരു ശതമാനം സീസണ് ടിക്കറ്റ് യാത്രക്കാരടക്കം ആയിരക്കണക്കിനു പേര് ആശ്രയിക്കുന്ന ട്രെയിനിനോടാണ് റെയില്‍വേ അവഗണന. മെമുവിലെ മിക്ക കോച്ചുകളുടെയും നിലം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഉപയോഗശൂന്യമായ നിലയിലുള്ള ശുചിമുറികള്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്നമായിരിക്കയാണ്. പലരും ശുചിമുറിയില്‍ കുടുങ്ങി പോയതിന്റെ നടുക്കത്തിലാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."