മുഹമ്മദ് റഫിയുടെ 94-ാം ജന്മദിനം നാളെ; റഫിയുടെ പാട്ടുകളുടെ ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു
കോഴിക്കോട്: ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ ഇതിഹാസ ഗായകന്‍ മുഹമ്മദ് റഫിയുടെ പാട്ടുകളുടെ ഡിജിറ്റല്‍ ലൈബ്രറി ഒരുങ്ങുന്നു. കോഴിക്കോട്ടെ മുഹമ്മദ് റഫി ഫൗണ്ടേഷനാണ് റഫിയുടെ മുഴുവന്‍ ഗാനങ്ങളും സംഘടിപ്പിച്ച് ഡിജിറ്റല്‍ ലൈബ്രറി തയാറാക്കുന്നത്.
അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന പി.കെ അഹമ്മദ് ഭായിയുടെ നേതൃത്വത്തില്‍ 17 വര്‍ഷം മുന്‍പ് രൂപീകൃതമായതാണ് കോഴിക്കോട്ടെ റഫി ഫൗണ്ടേഷന്‍. പൊതുജനങ്ങള്‍ക്കും സംഗീതാസ്വാദകര്‍ക്കും റഫി ഗാനങ്ങളെക്കുറിച്ച് പഠിക്കാനും പകര്‍ത്താനും ഉപകരിക്കുന്ന തരത്തിലായിരിക്കും ലൈബ്രറിയുടെ പ്രവര്‍ത്തനം. ഇതിനുള്ള ഫണ്ട് ശേഖരണം നടന്നുവരികയാണെന്നും റഫി നൈറ്റിലെ മിച്ചം വരുന്ന തുക ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
35 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ മുഴുവന്‍ പാട്ടുകളും ശേഖരിക്കുക എന്നത് പ്രയാസകരമാണെങ്കിലും അവ സംഘടിപ്പിച്ചു വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."