പൊതു വിദ്യാലയങ്ങള്‍ക്ക് ഉണര്‍വായി കെ.എസ്.ടി.എ നിറവ്
ആലത്തൂര്‍: പൊതു വിദ്യാലയങ്ങള്‍ക്ക് ഉണര്‍വ്വായി കെ.എസ്.ടി.എയുടെ നിറവ് പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. കേരള സര്‍ക്കാര്‍ നടത്തുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിനായാണ് നിറവ് ആരംഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം സബ്ബ് ജില്ലകളില്‍ ഓരോ വിദ്യാലയം വീതം കെ.എസ്.ടി എ ഏറ്റെടുക്കും. ജില്ലാ തല ഉദ്ഘാടനം ആലത്തൂര്‍ പെരിങ്കുളം എ.യു.പി സ്കൂള്‍ ഏറ്റെടുത്ത് ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ബിനു മോള് നിര്‍വ്വഹിച്ചു. കെ.എസ്.ടി. എ ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. ായ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന് പഞ്ചായത്തംഗം വിജയന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണുഗോപാലന്‍, മാനേജര്‍ എം.സി ഗൗരി, പി.ടി.എ പ്രസിഡന്റ് റഷീദ, പ്രധാനധ്യാപിക എം ഗീത, വി.ജെ ജോണ്സണ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എ അരുണ്‍കുമാര്‍, സലീം അസീസ് സംസാരിച്ചു. കെ.എ ശിവദാസന്‍ സ്വാഗതവും കെ ഗംഗാധരന് നന്ദിയും പറഞ്ഞു. ക്ലാസ്സ് മുറികള്‍ സചിത്ര പെയിന്റിംഗ് നടത്താനുള്ള തുക ജില്ല കമ്മിറ്റി നല്കി വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കാനുള്ള തുക താലൂക്ക് ടീച്ചേഴ്സ് സൊസൈറ്റിയും കംപ്യൂട്ടര്‍ ലാബ് നിര്‍മ്മിക്കാനുള്ള തുക കെ എസ് ടി എ സബ് ജില്ല കമ്മിറ്റിയും നല്‍കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."