ലഹരി ഉപയോഗത്തിനെതിരേ 'കുട്ടി' ഗവേഷണം
മലപ്പുറം: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് കാരണം കണ്ടെത്തി കുട്ടി ഗവേഷണം.
വിദ്യാര്‍ഥികള്‍ ലഹരിയുടെ അടിമകളാകുന്നതില്‍ രക്ഷിതാക്കളും അയല്‍വാസികളും അധ്യാപകരും കാരണമാവുന്നുവെന്നാണ് കണ്ടെത്തല്‍. തിരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുസ്കൂളുകളിലെ നാലുപേര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ കാരണം കണ്ടെത്തിയത്. മേഖലയിലെ സ്കൂളുകളില്‍ ലഹരി ഉപയോഗം കാരണം സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അന്‍പതോളം പേരെയാണ് വള്ളിക്കുന്ന് അരില്ലൂര് സി.ബി.എച്ച്.എസ്.എസ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളായ എന്‍.പി ഈശ്വര്‍ ബാബു, ശ്രീഹരി, അരിയല്ലൂര്‍ വ്യാസവിദ്യാ നികേതനില്‍ പഠക്കുന്ന എം. വിഗ്നേഷ്, കെ. നിഥിന് എന്നിവര്‍ ചേര്‍ന്ന് അഭിമുഖം നടത്തിയത്.
പൊതു ചടങ്ങുകളില്‍ ഉള്‍പ്പെടെ രക്ഷിതാക്കളും അധ്യാപകരും പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കാണുന്ന കുട്ടികള്‍ പിന്നീട് ലഹരിക്ക് അടിമകളാവുന്നുവെന്നാണ് കുട്ടി ഗവേഷണം. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണം വേണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."