തൃശൂരിലും സിവില്‍ സര്‍വിസ് അക്കാദമി: പുതിയ ബാച്ചിന് ഇന്നുതുടക്കം
തൃശൂര്‍: സംസ്ഥാന പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സിവില്‍ സര്‍വിസ് പരിശീലനത്തിന്റെ പുതിയ ബാച്ച് പ്രവേശനത്തിനുള്ള ഓറിയന്റേഷന്‍ ക്യാംപും ആപ്റ്റിറ്റിയൂഡ് ടെസ്റ്റും ഇന്ന് തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടക്കും.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമയം. എട്ടു മുതല്‍ പ്ലസ്ടു, ഡിഗ്രി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്‍ ക്ലാസുകളും ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കുമായി പ്രിലിമിനറി പരീക്ഷയ്ക്കാവശ്യമായ ക്ലാസുകളുമാണ് നടത്തുന്നത്. സംസ്ഥാന പി.ടി.എയും എബ്‌ലൈസ് എഡ്യുകെയര്‍ കരിയര്‍ ഗൈഡന്‍സ് അക്കാദമിയും ചേര്‍ന്ന് രൂപീകരിച്ച സിവില്‍ സര്‍വിസ് അക്കാദമിയുടെ പ്രവര്‍ത്തനം ചെമ്പൂക്കാവില്‍ 20ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരീക്ഷയ്ക്കാവശ്യമായ എല്ലാ ക്ലാസുകളും ലൈബ്രറി, ഓണ്‍ലൈന്‍ സംവിധാനങ്ങളും ഒരു ഫാക്കല്‍റ്റി ഹെഡിനു കീഴില്‍ വിദഗ്ധരായ പരിശീലകരും അക്കാദമിയുടെ ഭാഗമാകും.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സംശയനിവാരണം, കൗണ്‍സിലിങ് എന്നിവയ്‌ക്കൊപ്പം ഹോസ്റ്റല്‍ സൗകര്യവുമുണ്ടാകും.
ഫോണ്‍: 9562 715019. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.എം ജയപ്രകാശ്, ട്രഷറര്‍ പി.പി ജേക്കബ്, സംസ്ഥാന കമ്മിറ്റിയംഗം പ്രഫ. അന്നം ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."