പരീക്ഷ രീതി പരിരക്ഷിക്കാന്‍ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്
കയ്പമംഗലം: സംസ്ഥാനത്തെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പരീക്ഷ രീതി പരിരക്ഷിക്കുന്നതിന് പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.
ജ്ഞാന നിര്‍മിതിയില്‍ അധിഷ്ടിതമായ പാഠ്യ പദ്ധതിയാണ് നിലവില്‍ സംസ്ഥാനം പിന്തുര്‍ന്ന് പോരുന്നത്.
അനുഭവങ്ങളിലൂടെ കടന്നു പോകുന്ന പഠിതാവ് അറിവ് നിര്‍മിക്കുന്നുവെന്നും നിര്‍മിച്ച അറിവിനെ പുന:പരിശോധിച്ച് മെച്ചപ്പെടുത്തുവെന്നും ഉറപ്പാക്കുന്നതിന് നിലവിലുള്ള പരീക്ഷ സമ്പ്രദായം കൂടുതല്‍ ശാസ്ത്രീയമാക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരീക്ഷ രീതിയെ പരിരക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. നേടിയ അറിവിന്റെ പ്രയോഗ സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളുന്നതും വിമര്‍ശന ചിന്തയും പ്രതികരണ ശേഷി വളര്‍ത്താന്‍ ഉതകുന്നതും സ്വന്തം കാഴ്ചപ്പാടുകള്‍ യുക്തിപൂര്‍വം അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ മികച്ച നിലവാരമുള്ളതും ശിശു സൗഹൃദ ചോദ്യഭാഷ ഉള്ളതുമായ ചോദ്യക്കടലാസ് ഉണ്ടാക്കുന്നതിന് അധ്യാപകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നല്‍കും.
നിരന്തര മൂല്യ നിര്‍ണയം ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ടി നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ അസൈന്‍മന്റ് ടൂര്‍ മാനേജ്‌മെന്റ് സിസ്റ്റ (എ.ടി.എം.എസ്) ത്തില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ നെയിം, പാസ്‌വേഡ് അധ്യാപകര്‍ക്ക് നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചതായി കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പരീക്ഷ രീതികള്‍ പരിരക്ഷിക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നപടികള്‍ ഉടന്‍ കൈകൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചതായും ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."