HOME
DETAILS
MAL
ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
backup
December 23 2018 | 03:12 AM
എടപ്പാള്‍: കോലൊളമ്പ് വൈദ്യര്‍മൂല മടയപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്നലെ രാവിലെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ അയല്‍വാസിയാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം ആദ്യമറിയുന്നത്.
ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങള്‍ അടുത്ത പറമ്പിലെത്തിച്ചു കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തിലെ പൂരത്തിനാണ് കാണിക്ക വഞ്ചികള്‍ തുറന്നത്. രണ്ടു ഭണ്ഡാരങ്ങളിലുമായി 25,000 രൂപയെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ ചങ്ങരംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."