മാട്രിമോണിയല്‍ തട്ടിപ്പിനെതിരേ പരാതി പരിഹാര സെല്‍
തിരൂര്‍: വിവാഹാലോചകരെ പണം വാങ്ങി കബളിപ്പിക്കുന്ന വ്യാജ മാട്രിമോണികളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചു. സാെയമ6െ53.04@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് പരാതികള്‍ അയക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്റ് എജന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനവും മെമ്പര്‍മാര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണവും തിരൂര്‍ എ.എസ്.ഐ പി ഡി ജോസഫ് നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.വി വാസു, ജോണ്‍സണ്‍ കുടിയാന്‍മല, സെക്രട്ടറി കെ.എം രവീന്ദ്രന്‍, ട്രഷറര്‍ ടി.കെ മാക്‌സിം കോര്‍ക്കി, വനിതാ കമ്മിറ്റി പ്രസിഡന്റ് കമല ആര്‍ പണിക്കര്‍, വത്സല ഒ.കെ, മോളി ആന്റണി, വൈസ് പ്രസിഡന്റ് ടി.കെ പ്രതാപന്‍, കെ.സിജു സംസാരിച്ചു. ഫോണ്‍: 8547618869.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."