കലാമണ്ഡലത്തില്‍ 2.87 കോടി രൂപ ചിലവില്‍ കളരി ഭോജനാലയം
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ പഠനം നടത്തുന്ന ആണ്‍കുട്ടികള്‍ക്കായി കളരി ഭോജനാലയം നിര്‍മിയ്ക്കുന്നു.
ഇതിനായി 2.87 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി 15,000 ചതുരശ്ര അടി വലിപ്പത്തിലാണ് ഭോജനാലയം നിര്‍മിയ്ക്കുന്നത്. കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണ ചുമതല.
ശിലാസ്ഥാപനം നാളെ വൈകിട്ട് 5.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിയ്ക്കും.
നചടങ്ങില്‍ വെച്ച് 2016 ലെ കഥാപുരസ്‌കാരങ്ങളായ കഥകളി പുരസ്‌ക്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌ക്കാരം, കേരളീയ നൃത്ത നാട്യ പുരസ്‌ക്കാരം വിതരണവും നടക്കും. ന
സദനം കൃഷ്ണന്‍കുട്ടി , ചെങ്ങമനാട് അപ്പു നായര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി പുരസ്‌ക്കാരം ഏറ്റുവാങ്ങും.
യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനാകും. പി.കെ ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."