അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല:എം.എം.ഹസന്‍
കയ്പമംഗലം : ഒരു മണിയല്ല പത്തു മണികെട്ടി വന്നാലും അതിരപള്ളി പദ്ധതി നടപ്പിലാക്കന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
കേരളത്തില്‍ ദളിത് പീഡനങ്ങള്‍ക്കെതിരെ ഒരു നടപടിയും എടക്കാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കയ്പമംഗലം മണ്ഡലം കോണ്‍ഗ്രസ് 32 ാം ബൂത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശുവിന്റെ പേരില്‍ ബി.ജെ.പിക്കാര്‍ നിരവധി ആളുകളെയാണ് തല്ലി കൊല്ലുന്നത് .
സ്വയം സേവകനായാണ് നരേന്ദ്ര മോഡി ദേശീയ പതാക ഉയര്‍ത്തുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് എം.ഡി സന്തോഷ് അധ്യക്ഷനായി. സുരേഷ് കൊച്ചുവീട്ടില്‍ , കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുധീര്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ പി.എ മുഹമ്മദാലി, പി.എന്‍ ബാലകൃഷ്ണന്‍ , ഡി.സി.സി വൈസ് പ്രസിഡന്റ്മാരായ ടി. യു ഉദയന്‍ ,ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, സെക്രട്ടറിമാരായ കെ.എഫ് ഡൊമിനിക്, സി.സി ബാബുരാജ് , സി.എസ് രവീന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."