ഹാജിമാര്‍ക്കുള്ള അവസാനഘട്ട ക്ലാസുകള്‍ 11 മുതല്‍ 14 വരെ
മഞ്ചേരി: ജില്ലയില്‍നിന്ന് ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്നവര്‍ക്കുള്ള സാങ്കേതിക പഠനക്ലാസ് 11,12,13,14 തിയതികളില്‍ നടക്കും. 11ന് രാവിലെ ഒന്‍പതിനു കൊണ്ടോട്ടി മണ്ഡലം ഖാസിയാരകം മസ്ജിദിലും 12ന് രാവിലെ ഒന്‍പതിനു താനൂര്‍ മണ്ഡലം വട്ടത്താണി സീതിഹാജി സൗധത്തിലും 13ന് രാവിലെ ഒന്‍പതിനു കോട്ടക്കല്‍ മണ്ഡലം കോട്ടക്കല്‍ ടി.ഐ മദ്‌റസയിലും തിരൂരങ്ങാടി മണ്ഡലം പി.എസ്.എം.ഒ കോളജിലും മലപ്പുറം മണ്ഡലം പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിലും വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും.
അന്നു രാവിലെ എട്ടിനു മങ്കട മണ്ഡലം പടപ്പറമ്പ് എല്‍.പി സ്‌കൂളിലും വള്ളിക്കുന്ന് മണ്ഡലം പടിക്കല്‍ ക്രസന്റ് ബോര്‍ഡിങ് മദ്‌റസയിലും ഉച്ചയ്ക്കു രണ്ടിനു വേങ്ങര മണ്ഡലം വേങ്ങര ബോയ്‌സ് ഹൈസ്‌കൂളിലും 14ന് രാവിലെ 8.30ന് പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ എടപ്പാള്‍ ദാറുല്‍ ഹിദായയിലും രാവിലെ ഒന്‍പതിനു തിരൂര്‍ മണ്ഡലം വളവന്നൂര്‍ യതീംഖാനയിലും 9.30ന് ഏറനാട് മണ്ഡലം അരീക്കോട് സുല്ലമുസ്സലാം പബ്ലിക് സ്‌കൂളിലും 14ന് ഉച്ചയ്ക്ക് മൂന്നിനു മഞ്ചേരി മണ്ഡലം പട്ടര്‍കുളം നദ്‌വത്തുല്‍ ഉലൂം മദ്‌റസയിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."