HOME
DETAILS
MAL
പക്ഷാഘാതം: ആദിവാസി മൂപ്പന്റെ ചികിത്സാ ചെലവ് എം.എല്‍.എ വഹിക്കും
backup
December 23 2018 | 03:12 AM
പെരിന്തല്‍മണ്ണ: അമൃതം ആയുര്‍വേദാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പക്ഷാഘാത ബാധിതനായ ആദിവാസി മൂപ്പന്‍ കുമാരനെ മഞ്ഞളാംകുഴി അലി എം.എല്‍.എ സന്ദര്‍ശിച്ച് ചികിത്സാ പുരോഗതികള്‍ വിലയിരുത്തി.
അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന കുമാരന്‍ കുറെയേറെ ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ടണ്ട്. ഇദ്ദേഹത്തിന്റെ തുടര്‍ ചികിത്സക്കുവേണ്ട@ സഹായങ്ങള്‍ എം.എല്‍.എ വാഗ്ദാനം ചെയ്തു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ കയറിക്കിടക്കാന്‍ ഇടമില്ലാത്ത മൂപ്പന്റെ നി.ഹായാവസ്ഥയും എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തി. കെ.ആര്‍ രവി, കുറ്റിരി മാനുപ്പ, ഷൈജല്‍ എന്നിവര്‍ എം.എല്‍.എയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."