കാത്തലിക് കരിസ്മാറ്റിക് പ്രതിനിധി സംഗമം ഇന്ന്
കൊടകര: അഖിലലോക മലയാളി കാത്തലിക് കരിസ്മാറ്റിക് പ്രതിനിധി സംഗമം ഈ മാസം 12 മുതല്‍ 15 വരെ തിയതികളില്‍ ആളൂര്‍ ലൂമന്‍ യൂത്ത് സെന്റര്‍ മൈതാനിയില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. നിക്സണ് ചാക്കോര്യ, പി.ആര്.ഒ ഫാ. ജോബി പൊഴേലിപറമ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് തൃശൂര്‍ അതിരൂപത മെത്രോപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇരിഞ്ഞാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാവും.
തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് സാമുവേല്‍ മാര്‍ ഐറെനിയോസ്, കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ റാഫേല്‍ തട്ടില്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രോപ്പോലീത്ത റെവ. ഡോ. സൂസപാക്യം, സീറോ മലങ്കര സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദ്ദിനാള്‍ മോറോന് മോര് ക്ലിമീസ് മാര്‍ ബസേലിയോസ്, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി 14 മെത്രാന്മാര് തുടര്‍ന്ന് വരുന്ന ദിവസങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
15ന് പകല്‍ 12.15 ന് സമാപന സമ്മേളനം ചേരും. 1967 ല്‍ അമേരിക്കയിലെ പിറ്റസ്ബര്ക്കില് ഉള്ള ഡ്യൂക്കൈന് സര്‍വകലാശാലയില്‍ ആരംഭിച്ചതാണ് കരിസ്മാറ്റിക് നവീകരണം. ഇതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."