കിണറ്റില്‍നിന്ന് അസ്ഥികൂടം കിട്ടിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കും
പെരിന്തല്‍മണ്ണ: ഫയര്‍സ്റ്റേഷനടുത്ത് ആള്താമസമില്ലാത്തെ സ്ഥലത്തെ കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കും. ഫോറന്‍സിക് പരിശോധനാ ഫലം നാളെ ലഭിക്കുന്നതോടെ വിശദമായ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
കിണര്‍ വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തലയോട്ടിയും രണ്ടു കാല്തുടയെല്ലുകളും ഏതാനും അസ്ഥികളും കണ്ടെത്തിയിരുന്നത്. ഇതു മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. തലയോട്ടിയില്‍ ക്ഷതമേറ്റ പാടുണ്ടായിരുന്നു. തലയ്ക്കടിയേറ്റതാണോ വീഴ്ചയില്‍ സംഭവിച്ചതാണോയെന്നെല്ലാം വിശദമായ പരിശോധനയിലേ വ്യക്തമാകൂ. അസ്ഥി സ്ത്രീയുടെയോ പുരുഷന്റെയോ എന്നും പരിശോധനാ ഫലം വന്നാലേ അറിയൂ.
സംഭവത്തെ തുടര്‍ന്ന് ഏറെക്കാലമായി കാണാതായവരെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഈ സ്ഥലത്തും സമീപ പ്രദേശങ്ങളിലെ ആള്‍താമസമില്ലാത്ത പറമ്പുകളിലും ചീട്ടുകളിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."