HOME
DETAILS
MAL
പുത്തന്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു
backup
August 11 2017 | 21:08 PM
പുതുക്കാട്: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പേ പുത്തന്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ടു.
പുതുക്കാട് താലൂക്ക് ആശുപത്രിക്കായി മന്ത്രി സി. രവീന്ദ്രനാഥ് തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്നു അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടത്തില്‍ പെട്ടത്.
ആംബുലന്‍സിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് മടങ്ങവേ ദേശീയ പാത ആമ്പലൂര്‍ സിഗ്നല്‍ ജങ്ഷനില്‍ ആയിരുന്നു അപകടം.
ആംബുലന്‍സിന്റെ പുറകില്‍ പൊള്ളാച്ചിയില്‍ നിന്നുള്ള ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."