മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ നിരവധി മോഷണങ്ങള്‍ നടത്തി ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന ആലംകോട് വില്ലേജില്‍ വഞ്ചിയൂര്‍ ദേശത്ത് വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയൂബ് ഖാന്‍ (54) അണ്ടൂര്‍ക്കോണത്തില്‍ നിന്നും പൊലിസ് പിടിയിലായി.
ഇയാള്‍ക്ക് തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയില്‍ അരിക്കോട്, വണ്ടൂര്‍, ഇടവണ്ണ എന്നി സ്‌റ്റേഷന്‍ പരിധിയില്‍ കേസുകളുണ്ട്.
മലപ്പുറം ജില്ലയില്‍ ഇയാള്‍ അറിയപ്പെടുന്നത് അബ്ദുല്‍ റഷീദ് എന്ന വ്യാജ പേരിലാണ്. ഇയാള്‍ വഞ്ചിയൂരില്‍ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ പേരില്‍ ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എടുത്ത് അത് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവ എടുക്കുകയും തുടര്‍ന്ന് വീടുകള്‍ മാറിമാറി താമസിക്കുകയും ചെയ്യുകയാണ് പതിവ്. പൊലിസ് ഇയാളെ അന്വേഷിച്ച് ചെല്ലുമ്പോള്‍ യാതൊരു വിവരവും ലഭിച്ചില്ല. മോഷണം നടത്തുന്ന മുതല്‍ കൊണ്ട് വണ്ടികള്‍ വാങ്ങി. തുടര്‍ന്ന് വാഹനങ്ങളില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയാണ് പതിവ്.ഇയാള്‍ മലപ്പുറത്ത് മോഷണം നടത്താന്‍ ഉപയോഗിച്ചിരുന്ന വണ്ടി അരിക്കോട് സ്‌റ്റേഷനില്‍ മുന്‍പ് പിടിച്ചിട്ടുണ്ട്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍ കുമാറിന്റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.സി ഒ.എ സുനില്‍, ആറ്റിങ്ങല്‍ എസ്.ഐ തന്‍സിം, അബ്ദുല്‍ സമദ്, എസ്.ഐമാരായ ശ്യാം, ബിജു, പ്രദീപ്, എസ്.സി.പി.സിമാരായ ജയന്‍, മഹേഷ്, ഷാഡോ ടീം അംഗങ്ങളായ എസ്.ഐ സിജു കെ.എല്‍ നായര്‍, എ.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ ജെഎഫ്എംസി ഒന്നാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."