നിര്‍മാണത്തിനിടെ ആശുപത്രി കെട്ടിടം തകര്‍ന്നുവീണു
ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ തലയാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. നിലവിലുള്ള കെട്ടിടത്തിന്് മുകളില്‍ അഞ്ചുമുറികള്‍ ഉള്‍പ്പെട്ട ഹാളിന്റെ നിര്‍മാണമാണ് നടക്കുന്നത്. കോണ്‍ക്രീറ്റ് തുടങ്ങി ഒന്നാമത്തെ ബീമിനടുത്തെത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ കോണ്‍ക്രീറ്റ് നിലംപതിച്ചത്. കോണ്ക്രീറ്റിടുന്നതിനായി ഉറപ്പിച്ചുനിര്‍ത്തിയ പലകയ്ക്ക് താഴെയുളള ഇരുമ്പ് പൈപ്പ് മുറിഞ്ഞു വീണതാണ് അപകടത്തിന് കാരണമായി പറയുന്നത്. ശബ്ദം കേട്ട ഉടനെ തൊഴിലാളികള്‍ പിറകോട്ട് മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ഇതര സംസ്ഥാനക്കാരടക്കം അറുപതോളം തൊഴിലാളികളാണ് ജോലിയിലേര്‍പ്പെട്ടിരുന്നത്. പഞ്ചായത്തിന്റെ 27 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണി നടക്കുന്നത്. പഴകി ദ്രവിച്ച പൈപ്പുകള്‍ ഉപയോഗിച്ചതാണ് കോണ്‍ക്രീറ്റ് കെട്ടിടം തകരുന്നതിനിടയാക്കിയതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."