ആരോഗ്യവകുപ്പ് പരിശോധന: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
ഓയൂര്‍: വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കടകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഓയൂര്‍, ചെറിയ വെളിനല്ലൂര്‍, ആറ്റൂര്‍ക്കോണം, റോഡുവിള, അമ്പലംകുന്ന്, ചെറുവക്കല്‍, ഇളമാട്, കോട്ടയ്ക്കവിള, ചടയമംഗലം ടൗണ്‍, കൂലിക്കോട്, മഞ്ഞപ്പാറ പ്രദേശങ്ങളിലെ കടകളിയാരുന്നു പരിശോധന. 39 കടകള്‍ക്കെതിരെ നടപടി എടുക്കുകയും 7800 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിരോധിത പുകയില നിയന്ത്രണ നിയമം (കോപ്റ്റ ആക്ട് 2003) പ്രകാരമായിരുന്നു നടപടി. സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുക, പുകവലി പാടില്ല, 18 വയസില്‍ താഴെ പ്രായമുള്ള ആളുകള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതല്ല തുടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കടകള്‍ക്കെതിരെയും പാന്‍ മസാല വില്‍പന നടത്തിയ കടകള്‍ക്കെതിരെയുമാണ് പിഴ ഈടാക്കിയത്. വെളിനല്ലൂര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. നാരായണന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ്, ബാബുരാജ്, വൈ. നസീര്‍, എ.എസ്.ഐ. ചന്ദ്രബാബു, ചടയമംഗലം എക്‌സൈസ് ഗാര്‍ഡ് ചന്തു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. മഞ്‌ജേഷ്, അഭിലാഷ്, ശ്യാം ശിവദാസ് പങ്കെടുത്തു.
ചവറ: ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് ചവറ പൊലിസും കരുനാഗപ്പള്ളി എക്‌സൈസും സംയുക്തമായി ചവറയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആയിരത്തിലധികം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വ്യാപാരികളായ രവീന്ദ്രന്‍ പിള്ള, ലൂയിസ്, മേരി ജോര്‍ജ്, മുഹമ്മദ് കുഞ്ഞ് എന്നിവരെ അറസ്റ്റ് ചെയ്തു. ചവറ സി.ഐ ചന്ദ്രദാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, ഇന്‍സ്‌പെക്ടര്‍ മധുസൂധനന്‍ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."