ഇടം പദ്ധതി; കിടപ്പുരോഗികള്‍ക്ക് പുനരധിവാസ കേന്ദ്രം
കൊല്ലം: കുണ്ടറ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നടപ്പാക്കുന്ന ഇടം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടപ്പുരോഗികളുടെ പുനരധിവാസത്തിനായി പാരാക്ലിനിക്ക് സംവിധാനം തുടങ്ങുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പനയിലാണ് കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ, ഭവനനിര്‍മാണ, വിദ്യാഭ്യാസ മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ദാരിദ്ര്യരേഖാ വിഭജനം കൂടാതെ സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് ബ്ലോക്, പഞ്ചായത്തുകള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രത്യേക പദ്ധതി നടപ്പാക്കണം. ആവശ്യമുള്ള കാലമത്രയും മരുന്ന് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കേണ്ടത്. പഞ്ചായത്തുതലത്തില്‍ അര്‍ഹരുടെ പട്ടികയുണ്ടാക്കുകയും വേണം.
ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന വീടുകളുടെ പ്ലംബിങ്, വൈദ്യുതീകരണ ജോലികള്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍ജിനിയറിങ് കോളജ്, ഐ.ടി.ഐകള്‍, പോളിടെക്‌നിക്കുകള്‍, എന്നിവടങ്ങളിലെ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കണം. വീടുകള്‍ക്ക് ആവശ്യമായ ഇഷ്ടിക ലഭ്യമാക്കുന്നതിനായി കൂടുതല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയാണ്. നിലവില്‍ ഒരു ലക്ഷമാണ് മുഖത്തല ബ്ലോക്കിലെ മാത്രം ഇഷ്ടിക ഉല്‍പാദനക്ഷമത. പ്രവര്‍ത്തനം മുടങ്ങിയ യൂനിറ്റുകള്‍ പുനരുജ്ജീവിപ്പിച്ച് വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും.
സ്‌കൂളുകളിലെ പരാതിപ്പെട്ടികളില്‍ വരുന്ന പരാതികള്‍ പൊലിസിനും ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ക്കും കൈമാറി പരിഹരിച്ചുവരുന്നു. കുട്ടികളില്‍ സുരക്ഷിതത്വബോധം വളര്‍ത്തുന്നതിന് സംവിധാനം പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശമുണ്ട്. മാര്‍ച്ച് 30നകം നിശ്ചിത എണ്ണം കിണറുകള്‍ റീചാര്‍ജ് ചെയ്യണം. ഫെബ്രുവരിയില്‍ പ്രവര്‍ത്തനപുരോഗതി വിലയിരുത്തും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് പഞ്ചായത്തു തലത്തില്‍ ഉറപ്പാക്കണം. കുടുംബശ്രീ കൂടുതല്‍ വനിതാ കാറ്ററിങ് യൂനിറ്റുകള്‍ തുടങ്ങി തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കണം.
കായികരംഗത്ത് പുതിയ പ്രതിഭകളെ വളര്‍ത്തുന്നതിന് പരമാവധി കളി സ്ഥലങ്ങള്‍ വികസിപ്പിക്കണം. കുണ്ടറ സെറാമിക്‌സ്, അലിന്‍ഡ് എന്നിവടങ്ങളില്‍ ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത് പരിഗണനയിലാണ്. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കും. രണ്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായുള്ള ട്യൂഷന്‍ പദ്ധതി അഭ്യസ്ത വിദ്യരായ യുവതീയുവാക്കളുടെ ടീച്ചര്‍ ബാങ്ക് രൂപീകരിച്ച് നടപ്പാക്കും. പട്ടികജാതി കോളനികളിലുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പഠന സഹായ പ്രവര്‍ത്തനവും നടത്തും. കുട്ടികളിലെ കലാവാസനയും ഇതര കഴിവുകളും വികസിപ്പിക്കുന്നതിനും പ്രത്യേകം പദ്ധതികളുണ്ട്. ഒഴിവുകാലത്ത് വിദ്യാര്‍ഥികളെ ഐ.എസ്.ആര്‍.ഒ പോലെയുള്ള സ്ഥാപനങ്ങളിലേക്ക് പഠനയാത്രയ്ക്കായി കൊണ്ടുപോകാനുള്ള സാധ്യത ആരായുന്നുണ്ട്.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇടം പദ്ധതി നോഡല്‍ ഓഫിസര്‍ വി. സുദേശന്‍, എ.ഡി.സി ജനറല്‍ ടി.കെ സയൂജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, കയര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.എല്‍ സജികുമാര്‍, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."