ഹരിപ്പാട് സബ്ട്രഷറിയുടെ പഴയ സ്‌ട്രോങ് റൂം: പൈതൃക സ്മാരകമാക്കി സംരക്ഷിക്കും
ഹരിപ്പാട്: ഹരിപ്പാട് സബ്ട്രഷറിയുടെ പഴയ സ്‌ട്രോങ് റൂം പൈതൃക സ്മാരകമാക്കി സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഹരിപ്പാട് റവന്യൂ ടവര്‍ നിര്‍മാണത്തിനായി ഹരിപ്പാട് സബ്ട്രഷറി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സ്‌ട്രോങ് റൂം ഒഴികെ മുന്‍പ് പൊളിച്ചുമാറ്റിയിരുന്നു.
ഹരിപ്പാട് ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും ധനകാര്യവകുപ്പില്‍നിന്നു അലോട്ട്‌മെന്റ് ലഭിക്കുന്നതുമായി നിറപുത്തരിചടങ്ങുകള്‍ ഹരിപ്പാട് സബ്ട്രഷറിയിലെ സ്‌ട്രോങ് റൂമുമായി ബന്ധപ്പെട്ടാണ് നടന്നുവരുന്നത്. പൗരാണികമായി ഒട്ടേറെ പ്രത്യേകതകളും പ്രധാന്യവുമുള്ള പ്രസ്തുത കെട്ടിടം, സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി ചേര്‍ന്ന് ഒരു പൈതൃകസ്മാരകമാക്കി നിലനിറുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ട്രഷറി ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ശുപാര്‍ശ ട്രഷറി ഡയക്ടര്‍ സംസ്ഥാനപുരവസ്തുവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."