അമ്പലപ്പുഴ റെയ്ഞ്ച് വിദ്യാര്‍ഥി ഫെസ്റ്റിന് നാളെ തുടക്കം
അമ്പലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അമ്പലപ്പുഴ റെയ്ഞ്ച് ഫെസ്റ്റ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പുറക്കാട് അറബിസയ്യിദ് നഗരിയില്‍ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മുതല്‍ രചനാമത്സരങ്ങള്‍ നടക്കും. അസര്‍ നിസ്‌ക്കാരനന്തരം പഴയങ്ങാടി മുസ്‌ലിം ജമാഅത്ത് ഖത്വീബ് ഹാരിസ് ബാഖവിയുടെ പ്രാര്‍ഥനയോടെ കരൂര്‍ മുഹമ്മദിയ മദ്‌റസയില്‍ നിന്ന് വിളംബര ജാഥ തുടങ്ങി ദേശീയപാത വഴി പുറക്കാട് അറബി സയ്യിദ് ഫള്‌ലുല്‍ മര്‍സൂഖി തങ്ങളുടെ മഖ്ബറ സിയാറത്തോടെ സമാപിക്കും.
ചൊവ്വാഴ്ച രാവിലെ 7-30ന് യു. നാസര്‍ പുറക്കാട് പതാക ഉയര്‍ത്തും. അബ്ദുല്‍ അസീസ് അല്‍ഖാസിമി പ്രാര്‍ഥന നടത്തും. അമ്പലപ്പുഴ റെയ്ഞ്ച് പ്രസിഡന്റ് കെ.എസ് ശാഫി മുസ്‌ലിയാര്‍ അധ്യക്ഷനാവും. മുദരിബ് എം.എം മുഹമ്മദ് ദാരിമി പല്ലാരിമംഗലം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ കലാമത്സരങ്ങള്‍ നടക്കും. വൈകിട്ട് 6-30ന് പൊതുസമ്മേളനവും അവാര്‍ഡ് ദാനവും നടക്കും. ഫൈസല്‍ അസ്ഹരി പ്രാര്‍ഥന നടത്തും.സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ലാ ദാരിമി തങ്ങള്‍ ഐദറൂസി അധ്യക്ഷനാവും.സമസ്ത ജില്ലാ പ്രസിഡന്റ് ഹദിയത്തുല്ല തങ്ങള്‍ ഐദ്രൂസി ഉദ്ഘാടനം ചെയ്യും.അഡ്വ.എ. നിസാമുദ്ദീന്‍ സമ്മാന ദാനം നിര്‍വഹിക്കും. ത്വാഹ പുറക്കാട്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി എന്നിവര്‍ കാഷ് അവാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."