HOME
DETAILS

ഉദയ് ഹ്യൂവിന്റെ കവിതാസമാഹാരം 'പേക്രോം' പ്രകാശനം ചെയ്തു

  
backup
August 11 2017 | 22:08 PM

%e0%b4%89%e0%b4%a6%e0%b4%af%e0%b5%8d-%e0%b4%b9%e0%b5%8d%e0%b4%af%e0%b5%82%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b8%e0%b4%ae%e0%b4%be


പനമരം: പനമരം മേച്ചേരി വയലില്‍ പതിവിന് വിപരീതമായി ഇന്നലെ രാവിലെ 9.30ഓടെ കുറച്ചുപേരെത്തി. ആ സമയം പെയ്യാന്‍ മടിച്ച മഴ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തിമര്‍ത്ത് പെയ്തപ്പോള്‍ ലഭിച്ച ആവേശത്തില്‍ നെല്‍കൃഷിക്കായി വയലൊരുക്കുകയായിരുന്നു കര്‍ഷകര്‍.
ക്ഷണിക്കാതെ എത്തിയ അഥിതികളെ കണ്ട അമ്പരപ്പില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വയനാട്ടിലെ പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ കാവല്‍ക്കാരനായ ചെറുവയല്‍ രാമനെത്തിയതോടെ അവരുടെ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴിമാറി. അതിനിടെ വന്നവര്‍ തങ്ങളുടെ വരവിന്റെ ഉദ്ദേശം വ്യക്തമാക്കി.
ഉള്ളവന്‍ അവനുള്ളത് ഇല്ലാത്തവന് കൊടുക്കാന്‍ സഹായിക്കുന്ന മാനാഞ്ചിറയിലെ കരിങ്കല്‍ പാത്രത്തിന്റെ ക്യൂറേറ്ററും പ്രൊഡ്യൂസറുമായ ഉദയ് ഹ്യൂവിന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനം ചെറവയല്‍ രാമനില്‍ നിന്ന് സ്വീകരിച്ച് കൂട്ടത്തിലെ ഏതെങ്കിലും കര്‍ഷക നിര്‍വഹിക്കണം.
അങ്ങനെ അമ്പരപ്പിന്റെ അവസാനത്തില്‍ മനുഷ്യകുലത്തിന് ആദ്യമായി ദീര്‍ഘകാല ഒഴിവുവേളകള്‍ സമ്മാനിച്ച കര്‍ഷകരുടെ കഥ പറയുന്ന പേക്രോം(ഒരു തവളയുടെ കരച്ചില്‍) ചെറുവയല്‍ രാമനില്‍ നിന്ന് ഒരു കര്‍ഷക സ്ത്രീ ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു.
ചേറു നിറഞ്ഞ പാടത്തില്‍ പണിയെടുക്കുന്ന കൃഷിക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് അരി കൊടുത്ത് പുസ്തകത്തിന്റെ പ്രകാശനം കര്‍ഷകരെ കൊണ്ടുതന്നെ നിര്‍വഹിപ്പിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ഉദയ് പറഞ്ഞു. വയല്‍ ചെളിയിലേക്ക് ഇറങ്ങിച്ചെന്ന് നെല്ല് വിളയിക്കുന്നവര്‍ക്ക് അരി കൊടുക്കുന്ന ഒരു പരിപാടി പ്രതിഷ്ഠാനകല എന്നതിലുപരി കാര്‍ഷികവൃത്തിയുടെ മഹത്വം നാഗരികര്‍ ഓര്‍ക്കുന്നതിനുവേണ്ടി കൂടിയാണെന്നും ഉദയ്ഹ്യൂ പറഞ്ഞു. സമയമില്ലാതാവുന്നതും കര്‍ഷകരില്ലാതാവുന്നതുമായ ദുര്‍ഗ്രഹമായ ഒരു കാലഘട്ടമാണിത്. കര്‍ഷകരെ മാനിക്കുന്നത് ജീവനെയും ആയുസിനെയും മാനിക്കുന്നത് കൊണ്ടാണെന്നും ഭക്ഷണമില്ലാതെ കവിത എഴുതാനാവില്ലെന്നും, ജൈവശൃംഖലയില്‍ കവിതക്കും കര്‍ഷകനും പേക്രോം എന്ന തവളകളുടെ കരച്ചിലിനും ഒരേ സ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂസ് ആന്റ് ബാക്ക്‌സും(മരത്തോല്‍ ചിത്രപ്രദര്‍ശനം) ആനകളുടെ പീഡഡനകഥ പറയുന്ന ഗജായന എന്ന സംഗീത ആല്‍ബവും ഉദയ് ഹ്യൂവിന്റെ സൃഷ്ടിയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകള്‍ക്ക് ഡിജിറ്റല്‍ സ്‌കെച്ചിങിന്റെ സാങ്കേതികത്തികവില്‍ ഇല്ലസ്‌ട്രേഷനും കൈയെഴുത്ത് മാസികയുടെ പ്രതീതി ജനിപ്പിക്കുന്ന ബുക്ക് ഡിസൈനിങും എഴുത്തുകാരന്‍തന്നെ ഒരുക്കിയ മലയാള ഭാഷ ഉള്‍പ്പെടുന്ന ആദ്യത്തെ ദ്വിഭാഷ പുസ്തകമാണ് പേക്രോം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago