കാട്ടുമൃഗത്തെ വെടിവച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍
കോതമംഗലം: കാട്ടിറച്ചിക്കായി തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ പന്നിയെ വെടിവച്ചുകൊന്ന രണ്ടുപേര്‍ പിടിയില്‍. തട്ടേക്കാട് വനത്തില്‍ കാട്ടുപന്നിയെ വെടിവച്ച് മാംസം എടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ വനപാലകര്‍ പിടികൂടി കേസ് എടുത്തു.
വര്‍ത്തിക്കാന്‍ സിറ്റിക്ക് സമീപം
കൊച്ചുപറമ്പില്‍ റിസേര്‍വ് വനത്തിലെ ഈറ്റക്കാട്ടില്‍ ആണ് സംഭവം നടന്നത്.
തട്ടേക്കാട് വനമേഖലക്കടുത്ത് താമസക്കാരായ അമ്പാട്ടുവീട്ടില്‍ മാത്യു, നാക്കോലവീട്ടില് ബിജു തോമസ് എന്നിവരെയാണ് വനപാലകര്‍ പിടികൂടി കേസ് എടുത്തത്.
തട്ടേക്കാട് വനമേഖലയില്‍ വരുന്ന ഭാഗത്ത് മേഞ്ഞ് നടന്നിരുന്ന 12 വയസ് പ്രായവും 100 കിലോ തൂക്കമുള്ള കാട്ടുപന്നിയെയാണ് രണ്ടു പേരും കൂടി വെടി വച്ച് കൊന്ന് മാംസം എടുക്കുവാന്‍ ശ്രമിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.
ബിജുവിന്റെ കാലില്‍ പന്നി കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."