ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊച്ചി: ബംഗലൂരു നിന്നും ഒന്നരക്കിലോ കഞ്ചാവുമായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവാവ് പൊലിസ് പിടികൂടി. കണ്ണൂര്‍ ആഴീക്കല്‍ പുല്ലാനി വീട്ടില്‍ സുനോജ് (22)നെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡി.ജെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വന്‍തോതിലാണ് നഗരത്തില്‍ ലഹരി നമരുന്നുകള്‍ എത്തുന്നത്. ഇത് തടയാന്‍ എറണാകുളം നര്‍ക്കോട്ടിക്‌സ് അസിസ്റ്റ്ന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. നോര്‍ത്ത് പാലത്തിനടിയില്‍ സംശയകരമായി തോന്നിയ ഇയാളെ ചോദ്യം ചെയ്യുകയും ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
ബംഗലൂരില്‍ നിന്നും 20000 രൂപക്ക് വാങ്ങിയ രണ്ടുകിലോ കഞ്ചാവില്‍ നിന്നും അരക്കിലോ ഇതിനോ
ടകം ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു. അടുത്ത ആവശ്യക്കാരനെ പ്രതീക്ഷിച്ചു നില്‍ക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മൂന്ന് മാസം മുന്‍പ് ഇയാളും അമ്മ സിന്ധുവും രണ്ട് സുഹൃത്തുക്കളെയും വിജയവാഡയില്‍വച്ച് 20 കിലോ കഞ്ചാവുമായി റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ നിന്നും ഇയാള്‍ കഴിഞ്ഞ ഇടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ അമ്മ ഇപ്പോഴും ജയിലിലാണ്. അമ്മയെ ജാമ്യത്തില്‍ ഇറക്കാനുള്ള പണം കണ്ടെത്തനാണ് ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ ദിവസം നോര്‍ത്ത് പൊലീസും ഷാഡോയും ചേര്‍ന്ന് അഞ്ചുകോടി വില വരുന്ന മയക്കുമരുന്നു പിടികൂടിയിരുന്നു.
നോര്‍ത്ത് എസ്എച്ച്ഒ കെജെ പീറ്റര്‍, എസ്‌ഐ വിബിന്‍ ദാസ്, എസ്.ഐ ശ്രീകുമാര്‍, എസ്.സി.പി.ഒ വിനോദ് കൃഷ്ണ, സി.പി.ഒ അജിലേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് പൊ
ലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."