HOME
DETAILS
MAL
കുടിവെള്ളം മുട്ടിച്ച് അഴുക്കുചാല്‍ നിര്‍മാണം
backup
August 11 2017 | 23:08 PM
ഗൂഡല്ലൂര്‍: പന്തല്ലൂര്‍ നഗരസഭാ പരിധിയില്‍പ്പെട്ട ഉപ്പട്ടിയില്‍ അഴുക്കുചാല്‍ നിര്‍മാണത്തെ തുടര്‍ന്നു കുടിവെള്ള വിതരണം മുടങ്ങി. ഉപ്പട്ടി ബസാറിലെ റോഡരികില്‍ അഴുക്കുചാല്‍ നിര്‍മാണത്തിന്നായി മണ്ണെടുത്തപ്പോള്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടിയതോടെയാണ് വിതരണം മുടങ്ങിയത്.
അഴുക്കുചാലിന്റെ പണി പൂര്‍ത്തിയായിട്ടും റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലുകള്‍ മാറ്റാത്തതിനാല്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ ഇതുവരം കഴിഞ്ഞിട്ടില്ല. ഇരുപത് ദിവസത്തോളമായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. ഇതിന് പുറമേ ഫോണ്‍ കേബിളുകളും പൊട്ടിയിട്ടുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."