മാവേലിക്കര കാര്‍ഷിക മേളയില്‍ തിരക്കേറുന്നു
മാവേലിക്കര: കോടിക്കല്‍ ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ചിട്ടുള്ള രാജ്യാന്തര നിലവാരമുള്ള കാര്‍ഷിക വ്യവസായ മേളയില്‍ ജനത്തിരക്കേറുന്നു. അത്യപൂര്‍വ ജീവികള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുപക്ഷികള്‍, കാര്‍ഷിക വിളകള്‍ തുടങ്ങിയവയുടെ പ്രദര്‍ശന വിപണന മേളയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നു പവിലിയനുകളായിട്ടാണ് മേള ക്രമീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ പവിലിയനില്‍ ഘോരവനത്തിന്റെ മാതൃകയാണ് സംവിധാനിച്ചിരിക്കുന്നത്. ഇഗ്വാനയെന്ന മെക്‌സിക്കന്‍ ഓന്തും മേളയില്‍ കാണികള്‍ക്ക് കൗതുകമുണര്‍ത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അലങ്കാര മത്സ്യങ്ങളുടെ മികച്ചശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. അപൂര്‍വ ഇനം വിദേശ വര്‍ണപ്പക്ഷികളാണ് പ്രദര്‍ശനത്തിനുള്ളത്.
ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, സൗത്ത് അമേരിക്കയില്‍ നിന്നുള്ള ചാറ്റിങ് ലോറി തുടങ്ങി അനേകം വിദേശയിനം വര്‍ണ്ണപക്ഷികളും പ്രാവുകളും 30ല്‍ പരം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അലങ്കാര കോഴികളും ഇവിടെ എത്തിച്ചിട്ടുണ്ട്. വീട്ടില്‍ വളര്‍ത്താവുന്ന മുട്ടക്കോഴികളും കരിങ്കോഴികളും താറാവുകളും ഇവയുടെ കുഞ്ഞുങ്ങളും ഇവിടെ വില്‍പനക്കു സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിന് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന വളര്‍ത്തുപക്ഷി മൃഗ പരിപാലനവും അവയുടെ വിപണനവും കര്‍ഷകരിലേക്കും അതിലുപരി ഈ മേഖലയുമായി പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങള്‍ക്ക് വളരെ പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.
ഗൃഹോപകരണ മേളയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക ചെടികളുടെയും ഔഷധ സസ്യങ്ങളുടെയും തൈകളും ജൈവ പച്ചക്കറി വിത്തുകളും മട്ടുപ്പാവില്‍ കൃഷി ചെയ്യാവുന്ന ഗ്രോബാഗുകളും ഹൈബ്രിഡ് വിദേശയിനം തെങ്ങിന്‍ തൈകള്‍, ഒരുവര്‍ഷം കൊണ്ട് കായ്ക്കുന്ന മാവിന്‍ തൈകള്‍ തുടങ്ങി മറ്റനേകം പുഷ്പ ഫല കാര്‍ഷിക പ്രദര്‍ശനമാണ് ഈ മേളയെ വേറിട്ട് നിര്‍ത്തുന്നത്. ഡിസംബര്‍ 20 തുടങ്ങിയ മേള ജനുവരി രണ്ടിനു അവസാനിക്കും. അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് ഒന്‍പതു വരെയും മറ്റു പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് ഒന്‍പത് വരെയുമാണ് പ്രവേശന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."