HOME
DETAILS

സി.കെ അരുണിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

  
backup
August 11 2017 | 23:08 PM

%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%85%e0%b4%b0%e0%b5%81%e0%b4%a3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%a4

കല്‍പ്പറ്റ: വിദ്യാര്‍ഥി പക്ഷത്തുനിന്ന് പോരാടിയ മികച്ച സംഘടകനായെയാണ് സി.കെ അരുണിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കെ.എസ്.യു വയനാട് ജില്ലാകമ്മിറ്റി അനുശോചിച്ചു. രാഷ്ട്രീയത്തിനതീതമായ സൗഹൃദവലയം കാത്തുസൂക്ഷിക്കുന്നതിനും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുന്നതിനും അരുണിന് സാധിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് കെ.എസ്.യു ജില്ലയില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്, ജഷീര്‍ പള്ളിവയല്‍, ആഗിന്‍ ടോം, അജില്‍ ജെയിംസ്, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്‍, സി.എം ഷൈജിത്, യൂനുസ് അലി, രോഹിത് ബോധി, ജിന്‍സണ്‍ കുളത്തിങ്ങല്‍, ഷമീര്‍ അബ്ദുല്ല സംസാരിച്ചു.
കല്‍പ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുണിന്റെ നിര്യാണത്തില്‍ വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ്(ഐ) കമ്മിറ്റി യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷയായി. ശോഭന കുമാരി, ജി വിജയമ്മ ടീച്ചര്‍, സുജയ, സരള ടീച്ചര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ഉഷ വിജയന്‍, ഷൈനി ജോയി, സി.പി പുഷ്പലത സംസാരിച്ചു.
വൈത്തിരി: കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ അരുണിനോടുള്ള ആദര സൂചകമായി പൗരാവലിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചനയോഗവും ചേര്‍ന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്, പി ഗഗാറിന്‍, കെ.സി റോസക്കുട്ടി ടീച്ചര്‍, കെ.എല്‍ പൗലോസ്, സലീം മേമന, എം ജനാര്‍ദ്ദനന്‍, ജ്യോതിഷ്‌കുമാര്‍, എം.ബി ബാബു, പി നിഷാദ്, പി.പി ഷൈജല്‍, അമല്‍ ജോയ് സംസാരിച്ചു.
കല്‍പ്പറ്റ: ആദിവാസി-ദലിത് കൂട്ടായ്മ, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.കെ അരുണിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ എം.എസ് വിശ്വനാഥന്‍, വി.ടി സുരേന്ദ്രന്‍, കെ.വി ശശി, കെ.വി രാമന്‍, വി.ആര്‍ ബാലന്‍, വേണു കല്ലുരുട്ടി, ബൈജു .എന്‍, ജിതേഷ്, സാബു, തമ്പി സംസാരിച്ചു.
കല്‍പ്പറ്റ: സി.കെ അരുണിന്റെ ആകസ്മികമായ നിര്യാണത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് സി.പി പുഷ്പലത അധ്യക്ഷയായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ജി വിജയമ്മടീച്ചര്‍, ടി ഉഷാകുമാരി, ഷൈനി ജോയി, സുജയ വേണുഗോപാല്‍, ഷേര്‍ലി, ഉഷാതമ്പി, ഡോളി സംസാരിച്ചു.
കല്‍പ്പറ്റ: കെ.എസ്.യു ജില്ലാ സെക്രട്ടറി സി.കെ അരുണിന്റെ നിര്യാണത്തില്‍ എന്‍.സി.പി ജില്ലാ കമ്മിറ്റി അനുശോചിച്ചു. എന്‍.പി അനില്‍, സി.എം ശിവരാമന്‍, വന്ദനഷാജു, കെ രാജന്‍, കുഞ്ഞികണ്ണന്‍ ചുള്ളിയോട്, ജയരാജ് പുല്‍പള്ളി, ജോണി കൈതമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
കല്‍പ്പറ്റ: കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ അരുണിന്റെ നിര്യാണത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അനുശോചിച്ചു. പഠനത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനവും സജീവമായി കൊണ്ടുപോയ അരുണിന്റെ ആകസ്മിക മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുടുംബത്തിന്റെ ദുഖ:ത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago