പോത്ത് മോഷ്ടാക്കള്‍ പിടിയില്‍: രണ്ടുപേര്‍ ഒളിവില്‍
മാന്നാര്‍: പോത്ത് മോഷ്ടാക്കളായ നാലംഗ സംഘത്തിലെ രണ്ട് പേരെ പിടികൂടി. രണ്ട് പേര്‍ ഒളിവില്‍. ചെന്നിത്തല കാരാഴ്മ മുണ്ടോലി കടവില്‍ വാടകക്ക് താമസിക്കുന്ന കൈയ്യാലയ്ക്കകത്ത് ജോസിന്റെ മകന്‍ ടാങ്കര്‍ ലോറി ജീവിയായ സുജിത്ത് (27), ചാരുംമൂട്ടില്‍ താമസിക്കുന്ന തൊടുപുഴ ആക്കുളം പടിഞ്ഞാറെ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ടാങ്കര്‍ ലോറി ഡ്രൈവറായ രാജീവ് (36) എന്നിവരെയാണ് മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. പോത്തിനെ വിറ്റ് ഉപജീവനം നടത്തുന്ന തൃപ്പെരുന്തുറ ഉദയംപുറത്ത് കുഞ്ഞുമോന്റെ രണ്ട് പോത്തുകളെയാണ് ഇവര്‍ മോഷ്ടിച്ചത്. വലിയപെരുമ്പുഴ പാലത്തിന് സമീപമുള്ള വിശാലമായ പുരയിടത്തിലാണ് ഇയാള്‍ പോത്തുകളെ തീറ്റുന്നതും കെട്ടുന്നതും. മോഷ്ടിച്ച പോത്തുകളെ എയ്‌സ് വാഹനത്തില്‍ കടത്തുന്നതായുള്ള ചിത്രങ്ങള്‍ സമീപത്തെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. പരാതി ലഭിച്ചിട്ടും അന്വേഷണത്തിന്‍ ഒരുതുമ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് പ്രതികളെ പിടികൂടന്നതിനായി ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനില്‍ പി. കോരയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
നിരീഷണത്തിലായ പ്രതികളുടെ ഫോണ്‍ കോളുകള്‍ ശേഖരിച്ച് അന്വേഷണം നടക്കുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് പട്രോളിങിന് ഇറങ്ങിയ പൊലിസ് സംഘം ചെന്നിത്തല കോട്ടമുറിയില്‍ സംശയാസ്പദമായി കണ്ട യുവാക്കളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരളഴിഞ്ഞത്.
എയ്‌സ് വാഹനം വാടകയ്ക്ക് എടുത്ത് പോത്തിനെ കയറ്റി ഇവര്‍ താമരക്കുളം വയ്യാങ്കര ചന്തയില്‍ നൂറനാട് സ്വദേശിക്ക് 16,500 രൂപക്ക് വിറ്റതായും ഒളിവിലായ പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലിസ് പറഞ്ഞു. മാന്നാര്‍ സി.ഐ ജോസ് മാത്യൂ, എസ്.ഐ കെഎല്‍ മഹേഷ്, സി.പി.ഒമാരായ രജീഷ്, വിഷ്ണു, ഷിഹാബ്, റിയാസ്, ബഷീര്‍ക്കുട്ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."