HOME
DETAILS
MAL
ചേര്‍ത്തല ഡിപ്പോയില്‍ പതിനഞ്ചോളം സര്‍വിസുകള്‍ മുടങ്ങി
backup
December 23 2018 | 04:12 AM
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ചേര്‍ത്തല ഡിപ്പോയില്‍ ഇന്നലെ പതിനഞ്ചോളം സര്‍വിസുകള്‍ മുടങ്ങി. ഡ്രൈവര്‍മാരുടെ അഭാവവും ശബരിമല സീസണ് സര്‍വിസുകളുടെ ഭാഗമായി പമ്പ, ചെങ്ങന്നൂര്‍ മേഖലയിലേക്ക് കൂടുതല്‍ ബസ് അയച്ചതിന്റേയും ഫലമായാണ് സര്‍വിസുകള്‍ മുടങ്ങിയതെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
മൂന്ന് സ്ത്രികള്‍ ഉള്‍പ്പെടെ 42 എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട ഇവിടെ പി.എസ്.സി നിയമന പ്രകാരം ഒരാള്‍ മാത്രമാണ് ജോലിക്കെത്തിയിട്ടുള്ളത്.
ബസ് സര്‍വിസ് നിലച്ചു
തുറവൂര്‍: കെ.എസ്.ആര്.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതു മൂലം ഏഴുപുന്ന കുമ്പളങ്ങി പാലം വഴി തോപ്പുംപടി, ഹൈക്കോടതി, ഫോര്‍ട്ട് കൊച്ചി, ചേര്‍ത്തല എന്നി പ്രദേശങ്ങളിലേക്കുള്ള എട്ട് ബസ് സര്‍വിസുകള്‍ നിലച്ചു. മുഴുവന്‍ സര്‍വിസുകളും നിറുത്തിയത് പുനപരിശോധിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."